Latest News

ട്രെയിലര്‍ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം മരക്കാര്‍; നാല് ഭാഷകളിലെ താരരാജാക്കന്മാര്‍ ഒരുമിച്ചാണ് മരക്കാറിന്റെ ട്രെയിലര്‍ പുറത്തിറക്കുന്നത്....

Malayalilife
  ട്രെയിലര്‍ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം മരക്കാര്‍; നാല് ഭാഷകളിലെ താരരാജാക്കന്മാര്‍ ഒരുമിച്ചാണ് മരക്കാറിന്റെ ട്രെയിലര്‍ പുറത്തിറക്കുന്നത്....

മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചിത്രമാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ച് 26 ന് ആഗോളതലത്തിലായിട്ടാണ് ചിത്രം എത്തുന്നത്. എന്തായാലും സിനിമ റിലീസാകുന്നതിന് മുന്നോടിയായി സിനിമയില്‍ നിന്നും സര്‍പ്രൈസായി പല ട്രെയിലറുകളും ടീസറുകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം മരക്കാര്‍ ട്രെയിലര്‍ ഇന്ന് വിവിധ ഭാഷകളിലായി റിലീസാവാന്‍ ഒരുങ്ങുകയാണ്. നാല് ഭാഷകളിലെ താരരാജാക്കന്മാര്‍ ഒരുമിച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്നത്. 

മലയാളത്തില്‍ നിന്ന് മോഹന്‍ലാലും, ഹിന്ദിയില്‍ അക്ഷയ് കുമാറും തമിഴില്‍ സൂര്യയും, കന്നഡയില്‍ ചിരഞ്ജീവിയും രാംചരണും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മാത്രമല്ല ട്രെയിലര്‍ കണ്ടാല്‍ തന്നെ സിനിമയെക്കുറിച്ച് ഏകദേശം ഒരു ധാരണ ഉണ്ടായിട്ടുണ്ടാവുമെന്നാണ് ആരാധകരൂടെ പക്ഷം. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ 100 കോടിയോളം മുതല്‍ മുടക്കിലാണ് അണിയിച്ചൊരുക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. കുഞ്ഞാലി മരക്കാരുടെ കഥയുമായിട്ടെത്തുന്ന ചിത്രത്തില്‍ മരക്കാരുടെ ചെറുപ്പക്കാലമാണ് പ്രണവ് അവതരിപ്പിക്കുക. ദിവസങ്ങള്‍ക്ക് മുന്‍മ്പാണ് ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ വന്നത്. അതേസമയം പൂര്‍ണ്ണമായും ഒരു ചരിത്ര സിനിമയല്ല ഇത്. പൂര്‍ണമായി ചരിത്രത്തെ ആശ്രയിക്കാതെ എന്റര്‍ടെയിന്‍മെന്റ് കൂടി ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. മെഹന്‍ലാലിനും പ്രണവിനും പുറമേ അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.


 

Read more topics: # marakkar movie trailer,# mohanlal,# pranav
marakkar trailer release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES