പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' പുതിയ ടീസര്‍ എത്തി. മാര്‍ച്ച് 26ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ടീസറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.ആന്റണി പെരുമ്പാവൂറിന്റെ കഥാപാത്രത്തിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യം വരുന്ന ടീസറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമാണ് കാണിക്കുന്നത്.
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാലിന്റെ ആരാധകരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് എത്തിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്
അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വി.എഫ്.എക്സ് ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.