എന്റെ പ്രിയപ്പെട്ട ക്രൂ എന്ന ക്യാംപഷനോടെ ആശയുടെ മകള്‍ ശ്രേയയ്ക്കും കുഞ്ഞനിയന്‍ അമൃതിനും മനോജ് കെ ജയനും ആശയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി കുഞ്ഞാറ്റ; താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയുടെ മനംകവരുമ്പോള്‍           

Malayalilife
 എന്റെ പ്രിയപ്പെട്ട ക്രൂ എന്ന ക്യാംപഷനോടെ ആശയുടെ മകള്‍ ശ്രേയയ്ക്കും കുഞ്ഞനിയന്‍ അമൃതിനും മനോജ് കെ ജയനും ആശയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി കുഞ്ഞാറ്റ; താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയുടെ മനംകവരുമ്പോള്‍            

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടീനടന്മാരാണ് ഉര്‍വ്വശിയും മനോജ് കെ.ജയനും. ജീവിതത്തില്‍ ഒന്നിച്ച ഇവര്‍ പിന്നീട് പിരിയുകയായിരുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ മകള്‍ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി അച്ഛനൊപ്പം പോയി. എന്നാല്‍ ഇടയക്ക് അമ്മെയ കാണാനെത്തുന്ന കുഞ്ഞാറ്റ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ അച്ഛനും കുടുംബത്തിനുമൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്കും മനോജ് കെ.ജയനും ഒപ്പം ആശ, ആശയുടെ മകളായ ശ്രേയ, കുഞ്ഞനിയന്‍ അമൃത് എന്നിവരെയും ചിത്രത്തില്‍ കാണാം.

നടന്‍ മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞു. ശേഷം മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുകയായിരുന്നു. ആശയുടെ ആദ്യവിവാഹത്തിലെ മകളാണ് ശ്രേയ. മനോജുമായുള്ള ബന്ധത്തില്‍ ആശയ്ക്ക് ഒരു മകന്‍ കൂടി പിറന്നു, അമൃത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by तेजा???? (@mkt_999)

manoj k jayan daughter kunjatta

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES