മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്. മഞ്ജുവിന്റെ ഭർത്താവായിരുന്നു സിനിമ നടൻ ദിലീപ്. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുര്‍മുഖം. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും സണ്ണിവെയ്‌നുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടീസറിന്‍ മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിച്ചത്.
ഈ സിനിമയുടെ പോസ്റ്ററും ഇറങ്ങി കഴിഞ്ഞു. അതിൽ മഞ്ജുവിന്റെ കൂടെ ഒരു വണ്ടിയും ഉണ്ട്. ഇതിന്റെ നമ്പർ നല്ലപോലെ വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലെ ചിലര്‍ പോസ്റ്ററില്‍ കാണുന്ന ഈ വണ്ടിയ്ക്ക് പിന്നാലെയായിരുന്നു. അവസാനം ഈ വണ്ടി ഏതെന്നും അവര്‍ കണ്ടെത്തി. രജിസ്‌ട്രേഷന്‍ നമ്ബര്‍ സ്‌കൂട്ടറിന്റേതല്ല മറിച്ച് ഹ്യുണ്ടായി കമ്ബനിയുടെ സാന്‍ട്രോ കാറിന്റേതാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം, കഴക്കൂട്ടം എസ് ആര്‍ടിഒയുടെ കീഴിലാണ് എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. എംപരിവാഹന്‍ ആപ്പില്‍ വാഹനത്തിന്റെ നമ്ബര്‍ സെര്‍ച്ച് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. സാധാരണയായി സിനിമകളില്‍ ഫോണ്‍ നമ്ബര്‍, വാഹനത്തിന്റെ നമ്ബര്‍ എന്നിവ നല്‍കുമ്ബോള്‍ വ്യാജ നമ്ബറുകളാണ് നല്‍കാറുള്ളത്. പക്ഷെ ഇതിൽ മാത്രം ചെറിയ അബദ്ധം പറ്റി.
മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്‌നോഹൊറര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് ചതുര്‍മുഖം. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവര്‍ക്കൊപ്പം ശക്തമായ താരനിരയാണ് ചതുര്‍മുഖത്തില്‍ അണി നിരക്കുന്നത്. ചതുര്‍മുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ആണെന്ന് എറണാകുളത്ത് വച്ച് നടന്ന പ്രസ് മീറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റു മുഖങ്ങള്‍.