മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു ചിത്രങ്ങള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. ഇടയ്ക്കൊന്ന് സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായ. തിരിച്ചുവരവ് തന്നെയാണ് നടി നടത്തിയത്.രണ്ടാം വരവില്‍ മലയാളത്തിന് പുറമേ മറ്റു ഭാഷാ ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചു.
നടിയുടെ ഏറ്റവും പുതിയ ചിത്രം ആയിഷ റിലീസിന് ഒരുങ്ങുന്നു. വേറിട്ട ലുക്കില്‍ തന്നെയാണ് പുതിയ ചിത്രത്തില്‍ നടി എത്തുക. ചിത്രത്തിലെ പാട്ടും ഒപ്പം മഞ്ജുവിന്റെ ഡാന്‍സ് എല്ലാം ശ്രദ്ധനേടിയിരുന്നു. അജിത്തിനൊപ്പം തമിഴ് സിനിമയിലും നടി അഭിനയിച്ചുതുനിവ് ആണ് മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം. ചിത്രത്തില്‍ അജിത്ത് ആണ് നായകനായെത്തുന്നത്. സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് മഞ്ജു വാര്യര്‍.
സിനിമയുടെ പ്രാെമോഷന്‍ പരിപാടികളില്‍ പൊതുവെ സിനിമയെക്കുറിച്ച് മാത്രമാണ് മഞ്ജു സംസാരിക്കാറ്. എന്നാല്‍ തമിഴ് അഭിമുഖത്തില്‍ ചില വ്യക്തിപരമായ കാര്യങ്ങളും മഞ്ജുവിനോട് ചോദിച്ചതാണ് ശ്രദ്ധ നേടുന്നത്. ട്രോളുകള്‍ താന്‍ ശരിക്കും ആസ്വദിക്കാറുണ്ടെന്ന് മഞ്ജു പറയുന്നു. ഓരോ ട്രോളുകള്‍ ഓരോ ഓര്‍മ്മപ്പെടുത്തല്‍ ആണെന്നും നടി പറയുന്നു, എന്നാല്‍ ട്രോളുകള്‍ ആരെ വേദനിപ്പിക്കരുതെന്നും നടി കൂട്ടിച്ചേര്‍ത്തു.
അഭിനയത്തെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ പ്രേക്ഷകര്‍ക്ക് നമ്മുടെ അഭിനയം മടുത്ത് തുടങ്ങുമ്പോള്‍ നിര്‍ത്തുന്നതാണ് നല്ലത്. ഒരു പക്ഷെ ഭാവിയില്‍ ഞാനൊരു കൊറിയോഗ്രാഫറായി സിനിമയിലേക്ക് വരുമായിരിക്കുമെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കി.
മദ്യപിച്ച് വാഹനം ഓടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് നടി പറഞ്ഞു. പ്രെപ്പോസ് ചെയ്യാനാഗ്രഹിക്കുന്ന വ്യക്തിയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയാന്‍ ബുദ്ധമുട്ട് ആണെന്ന് താരം പറയുന്നു. അതേസമയം മലയാള സിനിമയിലെ ഇഷ്ടപ്പെട്ട നടന്‍ ആരെന്ന് ചോദിച്ചപ്പോഴും താന്‍ ഇതില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ ആയതുകൊണ്ട് അത് പറയാന്‍ ബുദ്ധമുട്ട് ആണെന്നും മഞ്ജു പറഞ്ഞു.
രസകരമായ മറ്റ് ചോദ്യങ്ങള്‍ക്കും മഞ്ജു വ്യക്തമായ മറുപടി നല്‍കിയില്ല. ഇഷ്ടപ്പെട്ട ഭക്ഷണം, യാത്ര ചെയ്യാനിഷ്ടമുള്ള സ്ഥലം തുടങ്ങിയവ ഒരുപാടുണ്ടെന്നും ഇതിനൊന്നും ഒരു മറുപടി പറയാന്‍ പറ്റില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
തുണിവ് തനിക്ക് പുതിയൊരു അനുഭവമായിരുന്നുവെന്നാും നടി പറഞ്ഞു ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളും ഷോട്ടുകളുമെല്ലാം മുന്‍പ് ചെയ്തിട്ടില്ലാത്തതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അസുരനു ശേഷം നിരവധി തിരക്കഥകള്‍ തമിഴില്‍ നിന്നു വന്നിരുന്നുവെന്നും അതെല്ലാം തന്നെ അസുരനിലെ കഥാപാത്രത്തോട് സാമ്യമുളളവയായതിനാല്‍ വേണ്ടെന്നുവെച്ചു. എന്നാല്‍ തുണിവ് തീര്‍ത്തും വ്യത്യസ്തമായതിനാലാണ് ചെയ്യാന്‍ തീരുമാനിച്ചതെന്നും മഞ്ജു പറഞ്ഞു.
കെജിഫ് , സാര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍ കൊക്കനാണ് തുണിവില്‍ വില്ലനായെത്തുക. ഇവര്‍ക്കു പുറമെ വീര, സമുദ്രക്കനി, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.മഞ്ജു ആദ്യമായി ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്യുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വിനോദ് എച്ചാണ് തുണിവിന്റെ സംവിധായകന്‍.