Latest News

ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനും ഒപ്പം മഞ്ജു വാര്യര്‍;  തുനിവിന് ശേഷം വീണ്ടും തമിഴിലേക്ക് നടി; പോസ്റ്റര്‍ പങ്ക് വച്ച് അണിയറപ്രവര്‍ത്തകര്‍

Malayalilife
ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനും ഒപ്പം മഞ്ജു വാര്യര്‍;  തുനിവിന് ശേഷം  വീണ്ടും തമിഴിലേക്ക് നടി; പോസ്റ്റര്‍ പങ്ക് വച്ച് അണിയറപ്രവര്‍ത്തകര്‍

ര്യയും, ഗൗതം കാര്‍ത്തിക്കും നേര്‍ക്ക് നേര്‍ വരുന്ന' മിസ്റ്റര്‍ എക്‌സ് 'എന്ന പുതിയ തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു, നടിയുടെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഒരു സ്‌പൈ ത്രില്ലര്‍ മൂവിയാണ് മിസ്റ്റര്‍ എക്‌സ്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്  ലക്ഷ്മണ്‍ കുമാര്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്,

തമിഴിന് പുറമെ മലയാളം, കന്നഡ, തെലുഗു, ഹിന്ദി പതിപ്പുകളിലായി ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം മാത്രമേ തീയേറ്ററുകളിലെത്തൂ.ധനുഷിനൊപ്പം അസുരനിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യര്‍, അജിത്തിനൊപ്പമെത്തിയ തുനിവിലാണ് ഒടുവില്‍ അഭിനയിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ആക്ഷന്‍ പാക്ട് സിനിമയിലെ കണ്‍മണിയെന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു


കാദര്‍ ബാഷ എന്ദ്ര മുത്തുരാമലിംഗമാണ് ആര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. പത്തുതലയും ആഗസ്റ്റ് 16, 1947 മാണ് ഗൗതം കാര്‍ത്തിക്കിന്റെ അടുത്തിടെ റിലീസായ ചിത്രങ്ങള്‍.
 

manju warrier in tamil again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES