മലയാള സിനിയയിലെ വാഹന പ്രേമികലുടെ കൂട്ടത്തില്‍ ഇടം പിടിച്ച് മഞ്ജു വാര്യര്‍. ഇത്തവണ മഞ്ജു സ്വന്തമാക്കിയത് ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന ബൈക്കാണ്. ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു തന്നെയാണ് സന്തോഷം പങ്കുവെച്ചത്. .ബി.എം.ഡബ്ള്യുവിന്റെ അഡ്വഞ്ചര്‍ ടൂറര്‍ 1250 ജി.എസാണ് മഞ്ജുവിന്റെ ഗാരേജില്‍ ഇടംപിടിച്ചത്. ഏകദേശം 30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
കൊച്ചിയിലെബി.എം.ഡബ്ള്യു മോട്ടറാഡ് വിതരണക്കാരായ ഇ വി. എമ്മില്‍ നിന്നാണ് മഞ്ജു വാഹനം സ്വന്തമാക്കിയത്.മാസങ്ങള്‍ക്കുമുന്‍പാണ് ഇരുചക്രവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് മഞ്ജു നേടിയത്. ബൈക്ക് ഓടിക്കാനുള്ള തന്റെ ആഗ്രഹം അന്ന് വ്യക്തമാക്കിയിരുന്നു.
തമിഴ് നടന്‍ അജിത്തിനൊപ്പമുള്ള ലഡാക് യാത്രയാണ് ഇരുചക്രവാഹന ലൈസന്‍സ് സ്വന്തമാക്കാനുള്ള ആഗ്രഹം വരാന്‍ കാരണമെന്ന് മഞ്ജു പറയുന്നു. ബി.എം.
ഡബ്ള്യുവിന്റെ ആര്‍ 1250 ജി.എസ് അഡ്വഞ്ചര്‍ ബൈക്കിലായിരുന്നു അജിത് ലഡാക് യാത്ര നടത്തിയത്. അതേ സീരിസില്‍പ്പെട്ട ആര്‍ 1250 ജി.എസ് എന്ന ബൈക്കാണ് മഞ്ജു വാര്യര്‍ വാങ്ങിയത്. ധൈര്യത്തിന്റെ ചെറിയൊരു കാല്‍വയ്പ് .നല്ലൊരു തുടക്കമാണ്. നല്ലൊരു റൈഡറാകാന്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. അതുകൊണ്ട് റോഡില്‍ എന്നെ കണ്ടാല്‍ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത് കുമാര്‍ സാര്‍. മഞ്ജു സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
മഞ്ജുവിന്റെ ഗാരേജില്‍ മിനികൂപ്പര്‍ എസ്.ഇയും മാരുതി ബലേനെയും റേജ് റോവറുമുണ്ട്. മിനി കൂപ്പറിന്റെ ഇലക്ട്രിക് വാഹനമാണ് . കസ്റ്റം പെയിന്റില്‍ വരുന്ന ഇന്ത്യയിലെ ആദ്യ മിനി കൂപ്പര്‍ എസ് ഇയാണ് മഞ്ജു സ്വന്തമാക്കിയിട്ടുള്ളത്.