Latest News

ജാഫര്‍ ഇടുക്കി അര്‍പ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന 'മാംഗോ മുറി'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

Malayalilife
 ജാഫര്‍ ഇടുക്കി അര്‍പ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന 'മാംഗോ മുറി'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് പി.ആര്‍ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി.പ്രിയ താരങ്ങളായ വിനീത് ശ്രീനിവാസനും, ബേസില്‍ ജോസഫും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

വളരെ വ്യത്യസ്ഥമായ പ്രമേയവും അതിനനുസരിച്ച പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പുതുമുഖം സ്വിയ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും  വിഷ്ണു രവി ശക്തിയും കൂടി ചേര്‍ന്നാണ്. ഇവരെ കൂടാതെ സിബി തോമസ്, ശ്രീകാന്ത് മുരളി, ടിറ്റോ വില്‍സണ്‍, ലാലി പി.എം., അജിഷാ പ്രഭാകരന്‍, കണ്ണന്‍ സാഗര്‍, ബിനു മണമ്പൂര്‍, ജോയ് അറക്കുളം, നിമിഷ അശോകന്‍, അഞ്ജന, ബിനു മണമ്പൂര്‍, ശ്രീകുമാര്‍ കണക്ട് പ്ലസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

സതീഷ് മനോഹര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: ഫോര്‍ മ്യൂസിക്‌സ്, എഡിറ്റിംഗ്: ലിബിന്‍ ലീ, ഗാനരചന സാം മാത്യു & വിഷ്ണു രവി ശക്തി, കലാസംവിധാനം: അനൂപ് അപ്‌സര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കല്ലാര്‍ അനില്‍, ചമയം: ഉദയന്‍ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍: ശരത് അനില്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അജ്മല്‍ & ശ്രീജിത്ത് വിദ്യാധരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാള്‍സ്, പരസ്യകല: ശ്രീജിത്ത് വിദ്യാധര്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: നൗഷാദ് കണ്ണൂര്‍, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

mangoe muri movie firstlook poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES