വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്നു എന്നത് മുതല്‍ തെന്നിന്ത്യമുഴുവന്‍ ചര്‍ച്ചയായ സിനിമയാണ് യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അതികായനായ രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയപ്പോള്‍ മലയാളികളും ആകാംഷയോടെ ചോദിച്ച ചോദ്യമുണ്ട്. ആരാണ് ഈ രാജശേഖര റെഡ്ഡി. എന്തിനാണ് ഇദ്ദേഹത്തിനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തത് എന്ന. തെലുങ്കില്‍ സൂപ്പര്‍സ്റ്റാറുകള്‍ അരങ്ങ് വാഴുമ്പോള്‍ മമ്മൂട്ടിയെ തിരഞ്ഞെടുത്തതിന്റെ കാരണം ഇതാണ്.
യാത്രയെന്ന സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചര്‍ച്ചയായ ചോദ്യമായിരുന്നു ചിത്രത്തില്‍ വൈ.എസ് രാജശേഖര റെഡ്ഡിയായി ആരാണ് എത്തുക എന്നത്. തെലുങ്കിലെ സൂപ്പര്‍ താരങ്ങളെ കടത്തിവെട്ടി രജികാന്തിന്റേയും കമല്‍ഹാസന്റേയും വരെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ പ്രതീക്ഷ തെറ്റിച്ചാണ് വൈ.എസ്.ആറായി മമ്മൂട്ടിയ തിരഞ്ഞെടുത്തത്.
ചരിത്ര സിനിമകള്‍ക്കും ബയോപിക്കുകള്‍ക്കും എന്നും ആദ്യം തിരഞ്ഞെടുക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. അംബേക്കറിലൂടെയും പഴശ്ശിരാജയിലൂടെയും ചന്തുവിലൂടെയും എല്ലാം മമ്മൂട്ടിയുടെ ആ കഴിവ് മുന്‍പ് സിനിമാ ലോകം കാണിച്ചു തന്നിട്ടുണ്ട്. ഈ കഥാപാത്രം പ്രതിഫലിപ്പിക്കാന്‍ മമ്മൂട്ടിയോളം മറ്റൊരു നടനും സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തെലുങ്ക് രാഷ്ട്രീയ നേതാവായി മമ്മൂട്ടിയെത്തിയപ്പോള്‍ മലയാളികള്‍ സ്വാഭാവികമായും ഉന്നയിച്ച ചോദ്യമാണ് ആരാണ് ഈ രാജശേഖര റെഡ്ഡി. എന്തിനാണ് മമ്മൂട്ടിയെ തിരഞ്ഞെടുത്തത് എന്ന്.
തെലുങ്ക് രാഷ്ട്രീയത്തിലെ അതികായനായിരുന്നു രാജശേഖര റെഡ്ഡി. ആന്ധ്രയുടെ 14മത് മുഖ്യമന്ത്രി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആന്ധ്രയുടെ കരുത്തനായ പോരാളി തുടങ്ങി വൈ.എസ്.ആറിന്റെ ജനകീയ മുഖം നീളുന്നു. ആന്ധ്രയിലെ കടപ്പ മണ്ഡലത്തില്‍ നിന്നും 9th, 11, 12 ലോക്‌സഭാ സീറ്റുകളെ പ്രതീനിധീകരിച്ച് അദ്ധേഹം രാഷ്ട്രീയചതുരംഗം ഉറപ്പിച്ചു. എത് സാഹചര്യത്തേയും കരുത്തോടെ നേരിടുന്ന ജനങ്ങളുടെ പോരാളിയായിട്ടാണ് അദ്ദേഹത്തെ അറിയപ്പെട്ടതും. 2003ല്‍ 1457 കിലോമീറ്റര്‍ മൂന്ന് മാസം കൊണ്ട് പിന്നിട്ട് വൈ.എസ് രാജശേഖര റെഡ്ഡി നടത്തിയ ചരിത്രയാത്രയാണ് ആന്ധ്രയില്‍ അദ്ദേഹത്തിന് വേറിട്ട മുഖം സമ്മാനിച്ചത്. ജനഹിതം നെഞ്ചിലേറ്റുന്ന നേതാവ്, കരുത്തനായ പോരാളി എന്നിങ്ങനെ ആന്ധ്രയുടെ ജനത പിന്നീട് അദ്ദേഹത്തെ വാഴ്ത്തി. സിനിമയിലൂടെ വരച്ചു കാട്ടുന്നതും വൈ.എസ്.ആറിന്റെ അതേ യാത്രതന്നെ.!
2004-2009 കാലഘട്ടത്തില്‍ ആന്ധ്രയുടെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് 2009 സെപ്റ്റംബര്‍ രണ്ടിന് നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജശേഖര റെഡ്ഡി മരിക്കുന്നത്. നല്ലമല ഫോറസ്റ്റ് പരിധിയില്‍ വച്ച് ഹെലികോപ്റ്റര്‍ അപ്രതീക്ഷമാകുകയായിരുന്നു. പിന്നീട് കുറുണൂലിലെ രുദ്രകൊണ്ട മലനിരകള്‍ക്കടുത്ത നിന്ന് മൃതദേഹവും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
1949ല്‍ ക്രിസ്തൃന്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച റെഡ്ഡി മെഡിക്കല്‍ ബിരുദം നേടിയ വ്യക്തിയാണ്. മക്കളായ ജഗന്‍ മോഹന്‍ റെഡ്ഡി രാഷ്ട്രീയത്തില്‍ പിതാവിനെ പോലെ തന്നെ തിളങ്ങി നില്‍ക്കുന്നെങ്കിലും മകള് ശര്‍മിള രാഷ്ട്രീയത്തില്‍ അത്ര സജീവമല്ല.
വൈ.എസ്.ആറായി ആദ്യം ചിരഞ്ചിവിയേയും, രജനികാന്തിനേയും, പവന്‍ കല്യാണിനേയും, തെരഞ്ഞെടുത്തു എങ്കിലും പിന്നീട് ഈ വേഷം മമ്മൂട്ടിക്ക് മാത്രമേ പ്രതിഫലിപ്പിച്ച് വിജയിപ്പിക്കാന്‍ സാധിക്കു എന്ന് സംവിധാകന്‍ തിരിച്ചറിയുകയായിരുന്നു. വിജയ് ചില്ലയും ശശി രെഡ്ഡിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മമ്മൂട്ടി വൈ.എസ്.ആറായി എത്തുന്നതോടെ തെന്നിന്ത്യ മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് .