തിങ്ങി നിറഞ്ഞ ആളുകളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി; മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി എത്തുന്ന വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ഇത് പിണറായി തന്നെയോ എന്ന് ചോദിച്ച് ആരാധകരും

Malayalilife
തിങ്ങി നിറഞ്ഞ ആളുകളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി; മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി എത്തുന്ന വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ഇത് പിണറായി തന്നെയോ എന്ന് ചോദിച്ച് ആരാധകരും

രുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ നയം വ്യക്തമാക്കുന്നു എന്ന സിനിമക്ക് ശേഷം ആദ്യമായി മലയാളത്തില്‍ ഒരു മന്ത്രിയായി വേഷമിടുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. അതും കേരളത്തിന്റെ മുഖ്യമന്ത്രിയായി. വണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്തിങ്ങി നിറഞ്ഞ ആളുകളെ അഭിസംബോധന ചെയ്യുന്ന മുഖ്യമന്ത്രിയെയാണ് പോസ്റ്ററില്‍ കാണുന്നത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മ്മാനുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. 

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നത്.ചിത്രത്തിന് ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ തയ്യാറാക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ഈ ചിത്രം തിരുവനന്തപുരത്താണ് പ്രധാനമായും ചിത്രീകരിക്കുന്നത്.
ഡൂ

കുറഞ്ഞ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.സൗഹൃദ സന്ദര്‍ശനമെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പിണറായി പങ്കുവെച്ചിരുന്നു.

സംയുക്ത മേനോനും ഗായത്രി അരുണുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി,ജയന്‍ ചേര്‍ത്തല, രശ്മി ബോബന്‍, വി. കെ. ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി,അര്‍ച്ചന മനോജ്,കൃഷ്ണ തുടങ്ങിയവരാണ് താരനിരയിലുള്ളത്.

 

mammooty new film one first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES