Latest News

ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ? മൂന്നു രക്ഷാ മന്ത്രവുമായി മമ്മൂട്ടിയുടെ വീഡിയോ

Malayalilife
topbanner
ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ? മൂന്നു രക്ഷാ മന്ത്രവുമായി മമ്മൂട്ടിയുടെ വീഡിയോ

ലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ലോക്ഡൗണില്‍ ഷൂട്ടിങ്ങുകളില്ലാത്ത സാഹചര്യത്തില്‍ വീട്ടില്‍ തന്നെ കഴിയുന്ന താരം തന്റെ ഫിറ്റ്‌നസ് ചിത്രങ്ങളും ഹോബികളുടെ വിശേഷങ്ങളുമെല്ലാം പങ്കുവച്ച് എത്തിയിരുന്നു. ഇപ്പോള്‍ താരം പുതിയൊരു വീഡിയോയുമായി എത്തിയിരിക്കയാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ് മമ്മൂട്ടി. മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വായത്തമാക്കേണ്ട മൂന്ന് 'രക്ഷാമന്ത്രങ്ങളാണ്' മമ്മൂട്ടി ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പങ്കുവെക്കുന്നത്.  'ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ?', എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നത് കൃത്യമായിട്ടാണോ എന്ന് വീഡിയോയില്‍ അദ്ദേഹം ചോദിക്കുന്നു.'കുറഞ്ഞത് രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിച്ചിട്ടാണോ നമ്മള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത്? സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നമ്മുടെ കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കില്‍ ഈ മൂന്ന് രക്ഷാമന്ത്രങ്ങള്‍ സ്വായത്തമാക്കുക. പാലിക്കുക, പരിശീലിക്കുക. എങ്കില്‍ മാത്രമേ കൊവിഡ് എന്ന ഈ മഹാരോഗത്തെ നമുക്ക് പ്രതിരോധിക്കാനാകൂ', വീഡിയോയില്‍ മമ്മൂട്ടി പറയുന്നു.
 

 

നമസ്കാരം... ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ?

Posted by Mammootty Online on Sunday, October 18, 2020

 

Read more topics: # mammootty,# covid,# video
mammoottys new video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES