Latest News

ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം റീലിസിനൊരുങ്ങുമ്പോള്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയെത്തുമെന്ന ചര്‍ച്ചകളും സജീവം; ഇന്ന് റിലീസിനെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി ആരാധകരും ആകാംക്ഷയില്‍

Malayalilife
 ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം റീലിസിനൊരുങ്ങുമ്പോള്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയെത്തുമെന്ന ചര്‍ച്ചകളും സജീവം; ഇന്ന് റിലീസിനെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി ആരാധകരും  ആകാംക്ഷയില്‍

ഷറഫുദ്ദീന്‍ കേന്ദ്രകഥാപാത്രമാകുന്ന 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയുടെ ട്വീറ്റിന് പിന്നാലെയാണ് താരം അതിഥി വേഷത്തില്‍ എത്തുമെന്ന് ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. ഇതോടെ മമ്മൂട്ടി ആരാധകരും ആകാംക്ഷയിലാണ്.

ഷറഫുദ്ദീന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്.ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം ഷറഫുദ്ദീന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ഓടി നടക്കുന്നതിനാല്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തയാളാണ് ചിത്രത്തില്‍ ഷറഫുദ്ദീന്റെ കഥാപാത്രം. c/o സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്.

കോമഡി എന്റര്‍ടെയിനറായ ചിത്രത്തില്‍ ഷറഫുദ്ദീന് പുറമെ നൈല ഉഷ, അപര്‍ണ ദാസ്, അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, സ്മിനു സിജോ എന്നിവരും എത്തുന്നുണ്ട്.സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. പി. എം. ഉണ്ണികൃഷ്ണനാണ് ഛായാഗ്രഹണം. എഡിറ്റര്‍ ജോയല്‍. ലിജിന്‍ ബംബീനോയാണ് സംഗീതം.

mammootty to have a cameo in priyan ottathilaanu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES