മമ്മൂട്ടി എന്ന താരത്തിനെ അറിയുന്ന ഒരോ ആരാധകനും സിനിമതാരം എന്ന നിലയില്‍ എത്തും മുന്‍പ് മമ്മൂട്ടി ഒരു വക്കീല്‍ ആയിരുന്നു എന്ന കാര്യം അറിയാം. എറണാകുളം ലോ കോളേജില്‍ നിന്നും എല്‍എല്‍ബി നേടിയ മമ്മൂട്ടി രണ്ട് വര്‍ഷത്തോളം വക്കീലായി പ്രാക്ടീസും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതാ ലോ കോളേജില്‍ താന്‍ പഠിച്ച ക്ലാസില്‍ നിന്നും ഒരു വീഡിയോ ഇട്ടിരിക്കുകയാണ് മമ്മൂട്ടി.
ഇതായിരിന്നു എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം.ഞങ്ങള്‍ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരിന്നു. ഒരു കാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാളായിരിന്നു എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പങ്ക് വക്കുന്നത്. ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. അല്‍മമേറ്റര്‍ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.
ഇത്തരമൊരു വീഡിയോ എന്തിനായിരിക്കും മമ്മൂട്ടി പങ്കുവച്ചത് എന്നാണ് ആരാധകരുടെ സംശയം. 'ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ' തുടങ്ങിയ സിനിമ ഡയലോഗുകളും ആരാധകര്‍ കമന്റിടുന്നുണ്ട്. നന്ദഗോപാല്‍ മാരാര്‍ പോലുള്ള വക്കീല്‍ കഥാപാത്രങ്ങളെയും കമന്റ് ബോക്‌സില്‍ ആരാധകര്‍ ഓര്‍ത്തെടുക്കുന്നു.
അതേ സമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള പ്രകടനം മമ്മൂട്ടിയില്‍ നിന്ന് ആവശ്യപ്പെടുന്ന ചിത്രമായിരുന്നു ഇത്. ക്രിസ്റ്റഫര്‍ ആണ് അടുത്തതായി മമ്മൂട്ടിയുടെ ഇറങ്ങാനുള്ള ചിത്രം.