പ്രളയകാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ താരമാണ് നടന്‍ പൃഥ്വിരാജിന്റെ മാതാവ് മല്ലികാ സുകുമാരന്‍. മകന്റെ ലംബോര്‍ഗിനി കാര്‍ വീട്ടിലേക്ക് കയറാന്‍ കഴിയുന്നില്ല എന്ന മല്ലികയുടെ അഭിപ്രായത്തിന് പിന്നാലെ പ്രളയത്തില്‍ മല്ലികയെ വീട്ടില്‍ നിന്നും ചെമ്പില്‍ കൊണ്ടുപോകുന്ന കാഴ്ചയാണ് ജനങ്ങള്‍ കണ്ടത്. ഇതിനു പിന്നാേെല പരിഹാസ രൂപേണ നിരവധി കമന്റുകളും ട്രോളുകളും പ്രത്യക്ഷപ്പെടുകയായിരുന്നു. മല്ലികാ സുകുമാരന്റെ ആഗ്രഹ പ്രകാരം ഒടുവില്‍ പൃഥ്വി തന്റെ ലംബോര്‍ഗിനി വീട്ടിലെത്തിച്ചിരിക്കുകയാണ് ഇപ്പോള്‍.
നന്തപുരം കുണ്ടമണ്‍ഭാഗം സ്ഥലത്താണ് മല്ലികയുടെ വീട് സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡില്‍ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ വേണം പത്തുപതിനാല് വീടുകളുള്ള കോളനിയിലേക്കെത്താന്‍. കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകാം. വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ല. സമീപം ഒരു തോട് ഒഴുകുന്നുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ഇവിടെ വെള്ളം കയറിയതില്‍ ഈ റോഡിന് പ്രധാന പങ്കുണ്ടെന്നാണ് മല്ലിക പറയുന്നത്.
ആറു വര്‍ഷം മുന്‍പാണ്, തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ നികുതി അടച്ച് ജീവിക്കുന്ന ഒരു പൗര എന്ന നിലയില്‍, വീട്ടിലേക്കുള്ള വഴി നന്നാക്കിത്തരണമെന്നു ആവശ്യപ്പെട്ടു മല്ലിക നിവേദനം നല്‍കിയത്. നിയമപോരാട്ടങ്ങള്‍ക്കും മേയറുടേയപും എം.എല്‍.എയുടേയുമൊക്കെ ഇടപെടലുകള്‍ക്കുമൊടുവിലാണ് ഇവിടുത്തെ റോഡ് വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറായത്.
വാഹനസംബന്ധമായ ഒരു ചാനല്‍ പരിപാടിയില്‍, മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം ഞാന്‍ തുറന്നു പറഞ്ഞതായിരുന്നു മല്ലികയ്ക്ക് നേരേയുയര്‍ന്ന ട്രോള്‍. മൂന്ന് കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്‌സ് വെട്ടിക്കുകയല്ല ചെയ്തത്. അതിനനുസരിച്ച് നമ്മുടെ റോഡുകള്‍ വൃത്തിയാക്കി തരേണ്ടത് അധികാരികളുടെ കര്‍ത്തവ്യമല്ലെയെന്നും മല്ലിക പ്രതികരിക്കുന്നത്.
ആരോഗ്യപരമായ ട്രോളുകളോട് എനിക്ക് നന്ദിയുണ്ട്. ഇപ്പോള്‍ ഈ വിഷയം തന്നെ അധികാരികളുടെ ശ്രദ്ധയില്‍ പെടാന്‍ കാരണം സമൂഹമാധ്യമങ്ങളിലൂടെ വന്ന ട്രോളുകളാണ്. ഒരുപാട് പേരിലേക്ക് ആ വിഷയം ചര്‍ച്ചയായി കടന്നെത്തിയെന്നുമായിരുന്നു മല്ലികാ സുകുമാരന്റെ പ്രതികരണം.