Latest News

ചൂടന്‍ രംഗത്തിനായി പാട്ട് രംഗത്തിനിടയില്‍ എന്റെ വയറില്‍ മുട്ട പൊരിക്കുന്ന രംഗം വേണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടു; ഹീറോകള്‍ അവരുടെ കാമുകിമാരെ നായികയാക്കാന്‍ തന്നെ ഒഴിവാക്കി; കരിയറിന്റെ ആദ്യകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പറഞ്ഞ് മല്ലിക ഷെരാവത്

Malayalilife
 ചൂടന്‍ രംഗത്തിനായി പാട്ട് രംഗത്തിനിടയില്‍ എന്റെ വയറില്‍ മുട്ട പൊരിക്കുന്ന രംഗം വേണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടു; ഹീറോകള്‍ അവരുടെ കാമുകിമാരെ നായികയാക്കാന്‍ തന്നെ ഒഴിവാക്കി; കരിയറിന്റെ ആദ്യകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പറഞ്ഞ് മല്ലിക ഷെരാവത്

ബോളിവുഡ് സുന്ദരി മല്ലിക ഷെരാവത്ത് അടുത്തിടെ ഹിന്ദിയിലെ പ്രമുഖ പരിപാടിയായ 'കപില്‍ ഷര്‍മ്മ ഷോ'യില്‍ അതിഥിയായി എത്തിയിരുന്നു. പരിപാടിക്കിടെ തനിക്ക് സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയുണ്ടായി. നിലപാടുകള്‍ കൃത്യമായി പറയുന്നതുകൊണ്ട് തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് നടി തുറന്ന് പറഞ്ഞത്.

കരിയറിന്റെ തുടക്ക കാലത്ത് പല സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വിചിത്രമായ സ്വഭാവത്തിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും എന്നാല്‍ അതിനൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് അവരുടെ മുഖത്ത് നോക്കിപ്പറഞ്ഞെന്നും മല്ലിക വെളിപ്പെടുത്തി.

ഒരിക്കല്‍ ബോളിവുഡിലെ ഒരു പ്രശസ്തനായ നിര്‍മ്മാതാവ് ഒരു ഹോട്ട് രംഗം ചിത്രീകരിക്കാന്‍ വേണ്ടി എന്റെ വയറില്‍ മുട്ട പൊരിച്ചെടുക്കുന്നത് ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഞാനതിന് വഴങ്ങിയില്ല. അതൊന്നും സാധിക്കില്ലെന്ന് തന്നെ അയാളുടെ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു.

ഹീറോകള്‍ തന്നെയാണ് അവരുടെ ചിത്രങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കിയത്. പകരം അവരുടെ കാമുകിമാരെ ചിത്രങ്ങളില്‍ നായികമാരാക്കി. 20-30 സിനിമകള്‍ വരെ ഇത്തരത്തില്‍ എനിക്ക് നഷ്ടമായി കാണും. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവരൊക്കെ എത്രമാത്രം വിഡ്ഢികളായിരുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നു. മല്ലിക പറഞ്ഞു.

2015 ല്‍ പുറത്തിറങ്ങിയ ഡേര്‍ട്ടി പൊളിട്ടിക്സ് ആണ് മല്ലികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏക്ത കപൂര്‍ സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ചിത്രം ബൂ സബ്കി ഫട്ടേഗിയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

mallika sherwath movie experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES