കൊറോണ കഴിഞ്ഞ് ആദ്യമായി തിയ്യേറ്ററിലെത്തിയ വിജയ് നായകനായ മാസ്റ്ററിലെ നായിക മാളവിക മോഹന്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. ഒരു ഇന്ത്യൻ അഭിനേത്രിയാണ് മാളവിക മോഹനൻ. പ്രധാനമായും മലയാള ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറി. 2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു തുടക്കം. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മാളവിക ആഗ്രഹിച്ചത്. പിന്നാലെ മജീദി മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രത്തെ മാളവിക അവതരിപ്പിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് മാളവിക കാഴ്ചവെച്ചത്. പേട്ട എന്ന രജീകാന്ത് സിനിമയിലൂടെയാണ് മാളവിക തമിഴിലെത്തിയത്. തുടര്‍ന്ന് ദളപതി ചിത്രത്തിലും അവസരം ലഭിക്കുകയായിരുന്നു. ചിത്രം കഴിഞ്ഞ ആഴ്ച ആമസോൺ പ്രിമിൽ ഇറങ്ങിയതിനു ശേഷം ഒരുപാട് വിഡിയോയും ട്രോളും വരുന്നുണ്ട്. അതിനു പ്രതികരിക്കാന് നടി ഇപ്പോൾ വന്നിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ സജ്ജീവമാണ് താരം. പട്ടം പോളയിലെ ട്രോളിനു ശേഷം നടി നേരിട്ട അടുത്ത വെല്ലുവിളി ഓരോ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ ആയിരുന്നു. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും മുന്‍പ് താരമായിരുന്നു മാളവിക. അവിടെയും ട്രോളുകൾ നടിയുടെ വസ്ത്രത്തിന്റെ ഇറക്കത്തിനെ പറ്റി വന്നിട്ടുണ്ടായിരുന്നു. പക്ഷേ ഇതിനെ നടി കാര്യകാരില്ല ഇപ്പോൾ എന്നാണ് പറയുന്നത്. കൊച്ച് കുട്ടികൾ ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ടാലും കുറ്റം പറയുന്ന സമൂഹമാണ് ഇതെന്ന് നടി മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു. അതേസമയം ഇപ്പോൾ മാസ്റ്ററിലെ മാളവികയുടെ ചിത്രങ്ങള്‍ വെച്ചുളള പുതിയ ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഇതില്‍ നടിയുടെ അഭിനയത്തെ വിമര്‍ശിച്ചാണ് കൂടുതല്‍ ട്രോളുകളും വന്നിരിക്കുന്നത്. പല രീതിയിലെ മുഖഭാവമാണ് കൊളാഷ് ചെയ്തായിരുന്നു ട്രോള്. പല്ലു തെയ്കുമ്പോൾ ഉള്ള മുഖഭാവം എന്നുവരെ ട്രോളുകൾ ഉണ്ടായിരുന്നു. അതേസമയം ഇതിനെല്ലാം മറുപടിയുമായി ഒടുവില്‍ നടി എത്തിയിരുന്നു. തനിക്കെതിരെ വന്ന രസകരമായ ട്രോളുകള്‍ പങ്കുവെച്ചാണ് മാളവികാ മോഹനന്‍ എത്തിയത്. എന്റെ തന്നെ ട്രോളുകള്‍ താമസിച്ചാണ് കാണാന്‍ കഴിഞ്ഞതെന്ന് നടി പറയുന്നു. രസകരം തന്നെ. ഇതില്‍ എനിക്ക് എറ്റവും പ്രിയപ്പെട്ട കുറച്ച് ട്രോളുകള്‍ നിങ്ങള്‍ക്കായി പങ്കുവെക്കുന്നു. മാളവിക ട്രോള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.
ആദ്യമായി പട്ടം പോലെയെന്ന മലയാള ചിത്രത്തിലൂടെ നായികയായി മാളവിക തന്റെ അഭിനയ കരിയർ തുടങ്ങി. ദുല്‍ഖറിന്റെ നായികയായി ചിത്രത്തിലേക്ക് മമ്മൂട്ടിയാണ് മാളവികയെ തിരഞ്ഞെടുത്തത്. ഒരുപാട് പ്രതീക്ഷയോടെ അഭിനയിച്ച ആ ചിത്രം ബോക്‌സ്ഓഫീസില്‍ വേണ്ടത്ര ചലനമുണ്ടാക്കിയില്ല. അന്ന് താന്‍ അനുഭവിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നെന്നാണ് മാളവിക പറയുന്നത്. അന്ന് ചെറിയ പ്രായമായിരുന്നുയെന്നും വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുവെന്ന ാളവിക പറയുന്നു. പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ലെന്നും വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നുവെന്നും മാളവിക പറയുന്നു. മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്നും. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചെന്നും. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നുട്ടുണ്ടെന്നും നടി ഓർമ്മിക്കുന്നു. തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം എന്നാണ് നടി ചിന്തിക്കുന്നത് എന്നും പറഞ്ഞു. പക്ഷേ ഈ വട്ടത്തെ കുറേക്കൂടി തമാശ രീതിയിലാണ് നടി എടുത്തത്.