ഇന്‍സ്റ്റഗ്രാം റീലിലൂടെ വൈറലായ മലയാളി മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ശ്രീലക്ഷ്മിയുടെ സാരിയുടെ റിലുകള്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ പോസ്റ്റ് ചെയ്യുകയും ശ്രീലക്ഷ്മിയെ നായികയായി അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്‌തൊക്കെ വാര്‍ത്തയായി മാറിയിരുന്നു. ഇ്‌പ്പോളിതാ താരത്തിന്റെ ഗ്ലാമറസ് മേക്ക് ഓവര്‍ ചിത്രങ്ങള്‍ പ്ങ്ക് വച്ചിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍.
രാംഗോപാല്‍ വര്‍മ്മയുടെ പേഴ്‌സണല്‍ ഫോട്ടോ ഗ്രാഫറായ യശ്വന്ത് ഗൗഡ് ആണ് ശ്രീലക്ഷ്മി സതീഷിന്റെ (ആരാധ്യ ദേവി) ചിത്രങ്ങള്‍ പകര്‍ത്തിയത്. യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രാഫിയിലൂടെ ആരാധ്യദേവി നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ക്കൊപ്പം സാരി എന്ന ചിത്രത്തിലും ആരാധ്യ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഈ ഫോട്ടോ ഷൂട്ട് നടത്തിയത് യശ്വന്ത് ആണ്. ആരാധ്യയുടെ ഗ്ലാമര്‍ ചിത്രം എക്‌സില്‍ പങ്കുവച്ച് രാംഗോപാല്‍ വര്‍മ്മ ട്വിറ്റ് ചെയ്തു.
ആരാധ്യ നായികയായി എത്തുന്ന സാാരി സംവിധാനം ചെയ്യുന്നത് ഫോട്ടോ ഗ്രാഫറായ ആഘോഷ് വൈഷ്ണവം ആണ്. ആര്‍ജിവിയും ആര്‍ വി ഗ്രൂപ്പില്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന ചിത്രം അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും.സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ പുതിയ മാറ്റങ്ങളും ആരാധ്യ ദേവി എന്ന പേരില്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കു വച്ചിട്ടുണ്ട്.
രാംഗോപാല്‍ വര്‍മ്മയുമായി ഡേറ്റ് ചെയ്‌തോ എന്ന ആരാധകന്റെ ചോദ്യത്തിന്, ഇതു കണ്ടാല്‍ അദ്ദേഹം ഇപ്പോള്‍ പൊട്ടിച്ചിരിക്കുമെന്നായിരുന്നു നടിയുടെ മറുപടി.ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ ശ്രീലക്ഷ്മി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുണ്ട്.