Latest News

ഷഹീന്‍ സിദ്ദിഖിനൊപ്പം ലാല്‍ ജോസും ; 'അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന മഹല്‍' പ്രദര്‍ശനത്തിന്

Malayalilife
ഷഹീന്‍ സിദ്ദിഖിനൊപ്പം ലാല്‍ ജോസും ; 'അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന മഹല്‍' പ്രദര്‍ശനത്തിന്

ഹീന്‍ സിദ്ദിഖ്,ഉണ്ണി നായര്‍,ലാല്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
നാസര്‍ ഇരിമ്പിളിയംസംവിധാനം ചെയ്യുന്ന ചിത്രമാണ്  മഹല്‍ '(ഇന്‍ ദി നെയിം ഓഫ് ഫാദര്‍).അബു വളയംകുളം,നാദി ബക്കര്‍, ലത്തീഫ് കുറ്റിപ്പുറം,ഉഷ പയ്യന്നൂര്‍,ക്ഷമ കൃഷ്ണ,സുപര്‍ണ, രജനി എടപ്പാള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഐമാക്ക് പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ ഡോക്ടര്‍ അര്‍ജുന്‍ പരമേശ്വര്‍ ആര്‍, ഡോക്ടര്‍ ഹാരിസ് കെ ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് വസന്തലക്ഷമി നിര്‍വ്വഹിക്കുന്നു.ഡോക്ടര്‍ ഹാരിസ് കെ.ടി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.റഫീഖ് അഹമ്മദ്, മൊയ്തീന്‍ കുട്ടി എന്‍ എന്നിവരുടെ വരികള്‍ക്ക് മുസ്തഫ അമ്പാടി സംഗീതം പകരുന്നു.

ഹരിചരണ്‍,സിത്താര കൃഷ്ണകുമാര്‍, കെ എസ് ഹരിശങ്കര്‍, യൂനസിയോ, ജയലക്ഷ്മി എന്നിവരാണ് ഗായകര്‍.എഡിറ്റര്‍-അഷ്ഫാക്ക് അസ്ലം,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബാബു ജെ രാമന്‍,ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍-അഷ്ഫാക്ക് അസ്ലം,പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍-സേതു അടൂര്‍,കാസ്റ്റിംഗ് ഡയറക്ടര്‍-അബു വളയംകുളം, പ്രൊഡക്ഷന്‍ ഡിസൈനര്‍-രാജീവ് കോവിലകം,ബിജിഎം-മുസ്തഫ അമ്പാടി, ആര്‍ട്ട്-ഷിബു വെട്ടം, സൗണ്ട് മിക്‌സിംഗ്- അനൂപ് തിലക്, പ്രൊഡക്ഷന്‍ മാനേജര്‍- മുനവര്‍ വളാഞ്ചേരി,
മീഡിയ മാനേജര്‍- ജിഷാദ് വളാഞ്ചേരി,ഡിസൈന്‍-ഗിരീഷ് വി സി.
അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധവും എന്നാല്‍ ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ഇടറി പോകുന്ന ഒരു യുവാവ് അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # മഹല്‍
mahal is ready for exhibition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES