എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയില്‍ മഹാഭാരതം പുറത്തിറങ്ങുമെന്ന വാര്‍ത്ത നിഷേധിച്ച് എം.ടിയുടെ അഭിഭാഷകന്‍ രംഗത്ത്. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും തിരക്കഥ തിരികെ വേണമെന്ന കാര്യത്തില്‍ എം.ടി ഉറച്ചു നില്‍ക്കുകയാണെന്നും അഭിഭാഷകന്‍ ശിവരാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുതിയ നിര്‍മ്മാതാവിന്റെ മുന്‍നിര്‍ത്തി ആയിരം കോടിയില്‍ മഹാഭാരതം പുറത്തിറക്കുമെന്ന ജോമാന്‍ പുത്തന്‍പുരക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെയാണ് പുതിയ വിവാദം.
നിര്‍മാതാവ് എസ്.കെ നാരായണനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്റെ സാന്നിധ്യത്തിലാണ് ധാരണയിലെത്തിയെന്നായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം എം.ടി അറിഞ്ഞിട്ടല്ലെന്ന് അഡ്വ. ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. കേസ് പിന്‍വലിച്ച് സിനിമയുമായി മുന്നോട്ടുപോകാനുള്ള ഒരു നീക്കവും എം.ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എം.ടിയുമായി മോഹന്‍ലാല്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മഹാഭാരതവുമായി മുന്നോട്ടുപോകാന്‍ ധാരണയായെന്നും ജോമോന്‍ പറഞ്ഞിരുന്നു.
അത്തരത്തിലൊരു ചര്‍ച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നും എം.ടിയുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന് സിനിമയെടുക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്നും ശിവരാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. എന്നാല്‍ എം.ടി തിരക്കഥ തിരികെ ആവശ്യപ്പെട്ട രംഗത്തെത്തിയതോടെ നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി സിനിമയില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.