പ്രണയവും ആക്ഷനും ചിരിയും നിറച്ച ലൗ ആക്ഷന്‍ ഡ്രാമ; നിവിനൊപ്പം നയന്‍സും; തകര്‍പ്പന്‍ ട്രെയിലര്‍ കാണാം

Malayalilife
topbanner
പ്രണയവും ആക്ഷനും ചിരിയും നിറച്ച ലൗ ആക്ഷന്‍ ഡ്രാമ; നിവിനൊപ്പം നയന്‍സും; തകര്‍പ്പന്‍ ട്രെയിലര്‍ കാണാം

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ലൗവ് ആക്ഷന്‍ ഡ്രാമ'യുടെ ടീസര്‍ പുറത്തിറക്കി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള  ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിവിന്‍ പോളി, നയന്‍താര, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ എന്നിവരെല്ലാം ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓണം റിലീസ് ആയി പുറത്തിറങ്ങുന്ന ചിത്രം ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ളതാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച 'വടക്കുനോക്കി യന്ത്രം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളി എത്തുമ്പോള്‍ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

ഒരിടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് 'ലവ് ആക്ഷന്‍ ഡ്രാമ'. 2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'പുതിയ നിയമം' ആയിരുന്നു നയന്‍താരയുടെ അവസാന മലയാള ചിത്രം. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലര്‍വാടിയിലെ ആ പഴയ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നിവിന്‍ പോളി, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത്, അജു വര്‍ഗ്ഗീസ് എന്നിങ്ങനെ വിനീത് ശ്രീനിവാസന്റെ കന്നി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചവര്‍ അനിയന്റെ ആദ്യചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുകയാണ്.

Read more topics: # love action drama trailer
love action drama trailer

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES