നിവിന്‍ പോളി,നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമ അമ്പത് കോടി കളക്ഷനുമായി ഓണ ചിത്രങ്ങളില്‍ ഒന്നാമതായി. ഓണത്തിന് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ആദ്യം 50 കോടി കടന്ന ചിത്രം എന്ന ബഹുമതിയാണ് ചിത്രം നേടിയത്.
കോമഡി എന്റര്‍ടൈനറായി ഒരുക്കിയ ചിത്രം ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രം മികച്ച കളക്ഷന്‍ ആണ് സ്വന്തമാക്കിയത്.ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിനും നയന്‍ താരയും അജുവര്‍ഗീസുമാണ് പ്രധാന വേഷത്തില്‍ എത്തിയത്.ഒമ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകത കൂടി ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്.
ശ്രീനിവാസന്‍, ഉര്‍വശി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. ഒരിടവേളയ്ക്കു ശേഷമാണ് 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍താര മലയാള സിനിമയില്‍ അഭിനയിക്കുന്നത്. 2016-ല്‍ പുറത്തിറങ്ങിയ 'പുതിയ നിയമം' ആയിരുന്നു നയന്റെ അവസാന മലയാളസിനിമ.