ലിസ്റ്റിന്റെ മകള്‍ക്ക് പേരിട്ടത് സുപ്രിയ; കുഞ്ഞിന്റെ പേര് പറയാനും എഴുതാനും ലിസ്റ്റിന് ഒരു വര്‍ഷമെങ്കിലും എടുക്കും; എന്നെയും സുപ്രിയയും കഴിഞ്ഞാല്‍ മകള്‍ അലംകൃത കൂടുതല്‍ കാണുന്നത് ലിസ്റ്റിനെ ; നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസാ ചടങ്ങില്‍ താരമായി പൃഥിയും സുപ്രിയയും; താരസാന്നിധ്യം കൊണ്ട് നിറഞ്ഞ ചടങ്ങിന്റെ വിഡിയോ കാണാം

Malayalilife
topbanner
ലിസ്റ്റിന്റെ മകള്‍ക്ക് പേരിട്ടത് സുപ്രിയ; കുഞ്ഞിന്റെ പേര് പറയാനും എഴുതാനും ലിസ്റ്റിന് ഒരു വര്‍ഷമെങ്കിലും എടുക്കും; എന്നെയും സുപ്രിയയും കഴിഞ്ഞാല്‍ മകള്‍ അലംകൃത കൂടുതല്‍ കാണുന്നത് ലിസ്റ്റിനെ ; നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസാ ചടങ്ങില്‍ താരമായി പൃഥിയും സുപ്രിയയും; താരസാന്നിധ്യം കൊണ്ട് നിറഞ്ഞ ചടങ്ങിന്റെ വിഡിയോ കാണാം

താരസാന്നിധ്യതാല്‍ ആഘോഷമായി മാറിയ ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കോട്ടയം ജില്ലയിലെ ഉഴവൂരില്‍ വെച്ചായിരുന്നു ലിസ്റ്റിന്റെ മകള്‍ ഇസബെല്ലയുടെ മാമ്മോദീസ ചടങ്ങ് നടന്നത്. പൃഥ്വിരാജ്, ഭാര്യ സുപ്രിയ, പ്രയാഗ മാര്‍ട്ടിന്‍, നരേന്‍, സംവിധായകന്‍ ജിനു ജോസഫ്, നിര്‍മാതാവ് ജോബി ജോര്‍ജ്, കെട്ടിയോളാണ് എന്റെ മാലാഖ നായിക വീണ നന്ദകുമാര്‍, മിത്ര കുര്യന്‍, ജോസ് കെ മാണി എം പി തുടങ്ങി സിനമാ മേഖലയിലെയും രാഷ്ട്രിയ മേഖലയിലെയും നിരവധി പേര്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്.

ചടങ്ങില്‍ താരമായി തിളങ്ങിയത് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ആയിരുന്നു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് കുഞ്ഞിന് ഇസബെല്‍ എന്ന പേര് നിര്‍ദേശിച്ചതെന്ന് പൃഥി തന്നെ വേദിയില്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഒരു താരമായല്ല താന്‍ ചടങ്ങിനെത്തിയതെന്നും ലിസ്റ്റിനും താനും കുടുംബാംഗങ്ങള്‍ എന്നതിനപ്പുറം കുടുംബം പോലെയാണെന്നും പൃഥ്വി പറഞ്ഞു. കുഞ്ഞിന് പേര് പറയാനും എഴുതാനും ലിസ്റ്റിന് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് താരം പറഞ്ഞത്. താനും സുപ്രിയയും കഴിഞ്ഞാല്‍ മകള്‍ അലംകൃത ഏറ്റവും കൂടുതല്‍ കാണുന്നത് ലിസ്റ്റിനെ ആണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. 

പൃഥ്വിരാജിന്റെ നിരവധി സിനിമകളാണ് ലിസ്റ്റിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വന്‍ വിജയമായ ഡ്രൈവിങ് ലൈസന്‍സായിരുന്നു ഇരുവരും ഒരുമിച്ച അവസാന ചിത്രം. മലയാള സിനിമയില്‍ മാറ്റത്തിന് വഴി തെളിച്ചവിട്രാഫിക് എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി നിര്‍മ്മിച്ചത്. തുടര്‍ന്നു പുറത്തിറങ്ങിയ ചാപ്പാ കുരിശിന്റെയും നിര്‍മ്മാതാവും ഇദ്ദേഹമാണ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ലിസ്റ്റിന്‍ തന്റെ 24-ആം വയസ്സിലാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായത്. ഇദ്ദേഹം നിര്‍മ്മിച്ച ഈ രണ്ടു ചിത്രങ്ങളും 2011-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ലിസ്റ്റിന്‍ ഈ മേഖലയില്‍ നിന്നും നേടിയ ലാഭത്തില്‍ നിന്നുമാണ് ചലച്ചിത്രനിര്‍മ്മാതാവായത്.


 

listin stephens daughter baptism video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES