Latest News

ബില്‍ക്കീസ് ബാനുവിന് ഐക്യദാര്‍ഢ്യവുമായി ലിജോ; നിലപാടുള്ള സിനിമാക്കാരനെന്ന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ 

Malayalilife
topbanner
 ബില്‍ക്കീസ് ബാനുവിന് ഐക്യദാര്‍ഢ്യവുമായി ലിജോ; നിലപാടുള്ള സിനിമാക്കാരനെന്ന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ 

ബില്‍ക്കീസ് ബാനുവിന് സുപ്രിംകോടതി നീതി നല്‍കിയ വിഷയത്തില്‍ അതിജീവിതയ്ക്കൊപ്പമെന്ന് സംവിദധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് സംവിധായകന്‍ ബില്‍ക്കീസ് ബാനുവിന് പിന്തുണ അറിയിച്ചത്.

ബില്‍ക്കിസ് ബാനുവിന്റെ ചിത്രമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജോ പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ച് പ്രതികരണമറിയിച്ചത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായും പ്രതികരണങ്ങളെത്തുന്നുണ്ട്.

ഇതാണ് നിലപാട്, നിലപാട് കാണിച്ചു തന്നതിന് ഇടനെഞ്ചില്‍ നിന്നും അഭിവാദ്യങ്ങള്‍, ഇതാണ് യഥാര്‍ത്ഥ 'നാരീ ശക്തി ', ഈ നിലപാടിന് അഭിനന്ദനങ്ങള്‍, നിലപാടുള്ള, നട്ടെലുള്ള സിനിമാകാരന്‍, നന്ദി ലിജോ, മലയാള സിനിമയില്‍ നട്ടെല്ലുള്ളവര്‍ ഉണ്ടെന്ന് കാണിച്ചു തന്നതിന്'' എന്നിങ്ങനെയാണ് കമന്റ് ബോക്സില്‍ നിറയുന്ന പ്രതികരണങ്ങള്‍.

അതേസമയം, മലൈക്കോട്ടൈ വാലിബനാണ് ലിജോയുടെ വരാനിരിക്കുന്ന സിനിമ. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്.

lijo jose pellissery social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES