Latest News

ചന്ദ്രനുദിക്കുന്ന ദിക്കിൽ കഴിഞ്ഞ് വരുമ്പോൾ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിന് ഇന്ന് ഇരുപത് വയസ്; ഇളയമകൾക്ക് പിറന്നാൾ ആശംസ നേർന്ന് ലാൽ ജോസ്; ഒപ്പം മൂത്ത മകൾ കാതറിന്റെ വിവാഹ നിശ്ചയ വീഡിയോയും പുറത്ത്;മലയാള സിനിമാ ലോകം ആശംസ നേർന്ന് എത്തിയ വീഡിയോ കാണാം

Malayalilife
ചന്ദ്രനുദിക്കുന്ന ദിക്കിൽ കഴിഞ്ഞ് വരുമ്പോൾ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിന് ഇന്ന് ഇരുപത് വയസ്; ഇളയമകൾക്ക് പിറന്നാൾ ആശംസ നേർന്ന് ലാൽ ജോസ്; ഒപ്പം മൂത്ത മകൾ കാതറിന്റെ വിവാഹ നിശ്ചയ വീഡിയോയും പുറത്ത്;മലയാള സിനിമാ ലോകം ആശംസ നേർന്ന് എത്തിയ വീഡിയോ കാണാം

മലയാളത്തിലെ പ്രിയ സംവിധായകനായ ലാൽ ജോസ് തന്റെ ഇളയ മകൾ കാതറിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു. പിറന്നാൾ ദിനത്തിൽ മാവു നടുന്ന മകളുടെ ചിത്രം പങ്കുവച്ചായിരുന്നു ലാൽ ജോസിന്റെ പിറന്നാൾ ആശംസ. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ്. ഹാപ്പി ബർത്ഡേ ചക്കു.' ലാൽ ജോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കാതറിന് പിറന്നാൾ ആശംസ നേർന്ന് രമേശ് പിഷാരടി, അനുശ്രീ, ജോമോൻ ടി. ജോൺ തുടങ്ങി നിരവധി പേരാണ് ലാൽ ജോസിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. 'കാലം കഥ പറയും കാളിന്ദി പോലെ' എന്നായിരുന്നു പിഷാരടിയുടെ കമന്റ്.

ഒപ്പം കഴിഞ്ഞദിവസം മൂത്ത മകൾ ഐറിൻ മേച്ചേരിയുടെ വിവാഹനിശ്ച വിഡിയോയും ലാൽ ജോസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം.

വിവാഹനിശ്ചയത്തിന്റെ ചടങ്ങുകൾ തൃശ്ശൂരിൽ വച്ചാണ് നടന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ, നവ്യ നായർ, അന്ന രേഷ്മ, ജയസൂര്യ, അനുശ്രീ, രമേഷ് പിഷാരടി, ആൻ അഗസ്റ്റിൻ, ലെന, ഹരീശ്രീ അശോകൻ, കമൽ, അന്ന ബെൻ, സിബി മലയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read more topics: # lal jose about daughter
lal jose about daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES