Latest News

അവന് എന്റെ എത്ര ഗ്ലാമറില്ല; എന്നാല്‍ ദുല്‍ഖറിനേക്കാള്‍ പ്രായമുണ്ട്; മകന്റെ മൂന്ന് കുറ്റങ്ങള്‍ പറഞ്ഞ് ലാല്‍

Malayalilife
അവന് എന്റെ എത്ര ഗ്ലാമറില്ല; എന്നാല്‍ ദുല്‍ഖറിനേക്കാള്‍ പ്രായമുണ്ട്; മകന്റെ മൂന്ന് കുറ്റങ്ങള്‍ പറഞ്ഞ് ലാല്‍

മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും കഴിവ് തെളിയിച്ച നടനാണ് ലാൽ. ഇന്റസ്റ്റാഗ്രാമിൽ നിരവധിപ്പേർ അദ്ദേഹത്തെ പിൻതുടരുന്നുമുണ്ട്. കഴിഞ്ഞദിവസമാണ് ആരാധകർക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാമെന്നുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്. തൊട്ടുപിന്നാലെ വന്നു ഇഷ്ടംപോലെ ചോദ്യങ്ങൾ. അതിനെല്ലാം ലാൽ പറഞ്ഞ രസകരമായ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മകൻ ജീൻപോൾ ലാലിന്റെ മൂന്ന് കുറവുകൾ പറയാമോ എന്നായിരുന്നു ഒരു ചോദ്യം. ലാലിന്റെ മറുപടി ഇങ്ങനെ:

1. അവൻ എന്റെ അത്ര ഗ്ലാമർ ഇല്ല

2. അവൻ എന്റെ അത്ര പ്രായം ഇല്ല

3. അവൻ എന്നെപ്പോലെ ജീൻ എന്ന് പേരുള്ള മിടുക്കനായ മകൻ ഇല്ല

മറ്റൊരു ചോദ്യം എത്ര വയസായി എന്നുള്ളതായിരുന്നു. ദുൽഖറിനെക്കാൾ അൽപ്പം കൂടുതലെന്നായിരുന്നു ലാലിന്റെ മറുപടി. ഹോളിവുഡിൽ വില്ലനായി പൊയ്ക്കൂടെ എന്നായിരുന്നു വേറെയൊരു ചോദ്യം. എന്ത് ചെയ്യാനാണ് ഹോളിവുഡിൽ നിന്ന് വരുന്നതെല്ലാം നായകവേഷങ്ങളാണെന്നായിരുന്നു ലാലിന്റെ രസികൻ കമന്റ്.

 

lal1

lal3

Read more topics: # lal about his son
lal about his son

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES