Latest News

പ്രമേയവും വരികളും സംഗീതവും കൊണ്ട് വ്യത്യസ്തമായി കുറിച്ചത്തി; ദുരഭിമാനക്കൊലകള്‍ക്കും സദാചാരവാദികള്‍ക്കും നേരെ വിരല്‍ ചൂണ്ടുന്ന കുറിച്ചത്തി പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത് നിരവധി ആളുകള്‍; മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുന്ന മ്യൂസിക്കല്‍ വീഡിയോയുടെ പേര് വിവാദങ്ങള്‍ക്കും വഴിയൊരുക്കി; സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കുറിച്ചത്തി..

Malayalilife

കാലം എത്ര കഴിഞ്ഞാലും ലോകം എത്ര തന്നെ പുരോഗമിച്ചാലും ദുരഭിമാനക്കൊലകള്‍ക്കും സദാചാരവാദികള്‍ക്കും ഒരു മാറ്റവും ഉണ്ടാവില്ല എന്ന് തെളിയിക്കുന്നതാണ് കുറിച്ചത്തി എന്ന മ്യൂസിക്കല്‍ വീഡിയോ. വീഡിയോ പുറത്തിറങ്ങി കുറച്ച് ദിവങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ആല്‍ബത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ ഹരികൃഷ്ണ കേളകമാണ്. പ്രത്യേക അനുഭവമാണ് വീഡിയോയിലെ ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് . വളരെ ഹൃദയ സ്പര്‍ഷിയായ ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ അരുണ്‍രാജാണ്. ഗാനം ഇപ്പോഴേ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. എ.വി.കെ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ വിജീഷ് ഇരിട്ടി നിര്‍മ്മിച്ചിരിക്കുന്ന മ്യൂസിക്കല്‍ വീഡിയോ നല്ലൊരു ദൃശ്യ ശ്രവ്യ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

ആറ് മിനുട്ടോളം നീളുന്ന വീഡിയോ പ്രമേയവും വരികളും സംഗീതവും കൊണ്ട് വ്യത്യസ്തമാവുകയാണ്. അമല്‍ദേവ് സനജ  ചായാഗ്രഹണവും അരുണ്‍ലാല്‍ കെ വാസു ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. അതേസമയം കുറിച്ചത്തി എന്ന  പേര്  ചില വിവാദത്തിന്  വഴിയൊരുക്കിയെങ്കിലും വളരെ മികച്ച അഭിപ്രായങ്ങള്‍ തന്നെയാണ് കുറിച്ചത്തിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മ്യൂസികല്‍ വീഡിയോ  ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

kurichathi malayalam musical album goes viral on social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES