വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരെ നായകന്‍മാരാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കുപ്പീന്ന് വന്ന ഭൂതം എന്ന് പേരിട്ടു. ചടങ്ങിനു ജോഷി ആദ്യ ഭദ്രദീപം തെളിയിച്ചതോടെ തുടക്കമായി. തുടര്‍ന്ന് മേജര്‍ രവി, ടോമിച്ചന്‍ മുളകുപാടം, ജോബി നീണ്ടൂര്‍, റോബിന്‍ തിരുമല, സന്ധ്യമോഹന്‍, സാബു ചെറിയാന്‍, നെല്‍സണ്‍ ഐപ്പ്, സന്തോഷ് പവിത്രം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും പങ്കെടുത്തു.റോബിന്‍ തിരുമല, സാബു ചെറിയാന്‍, ടോമിച്ചന്‍ മുളകുപാടം, ഷാഫി, ജിബു ജേക്കബ്, സേതു, ഭീമന്‍ രഘു, രാജാസാഹിബ്, പ്രിയങ്ക, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ റാഫിയും മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായിക ഷീലയും മുഖ്യവേഷങ്ങളിലുണ്ട്. ഇവര്‍ക്കു പുറമേ മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
അമ്മച്ചിക്കൂട്ടിലെ പ്രണയകാലത്തിനുശേഷം ഷീല അഭിനയിക്കുന്ന ചിത്രമാണ്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും താരനിരയിലുണ്ട്. ചിത്രത്തിന്റെ രചനയും റാഫിയുടേതാണ്. നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം വണ്‍ഡേ ഫിലിംസിന്റെ ബാനറില്‍ ഖത്തര്‍ വ്യവസായിയായ ബിജു വി. മത്തായിയാണ് നിര്‍മ്മാണം.
വണ്‍ഡേ ഫിലിംസിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ്. ഛായാഗ്രഹണം രതീഷ് റാം, സംഗീതം മണികണ്ഠന്‍ അയ്യപ്പന്‍, നിര്‍മ്മാണ നിര്‍വഹണം ഡിക്‌സണ്‍ പൊടുത്താസ്. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് പാലക്കാട്, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. പി.ആര്‍.ഒ വാഴൂര്‍ ജോസ്.