Latest News

ലാലേട്ടന്‍ സ്‌റ്റൈല്‍ കണ്ണിറുക്കലുമായി ചാക്കോച്ചന്‍; ഇട്ടിമാണി സ്‌റ്റൈല്‍ ഏറ്റെടുത്ത് ആരാധകരും

Malayalilife
 ലാലേട്ടന്‍ സ്‌റ്റൈല്‍ കണ്ണിറുക്കലുമായി ചാക്കോച്ചന്‍; ഇട്ടിമാണി സ്‌റ്റൈല്‍ ഏറ്റെടുത്ത് ആരാധകരും

രയ്ക്കാര്‍ അറബിക്കലിന്റെ സിംഹം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ നായകനാകാനൊരുങ്ങുന്ന ചിത്രമാണ് ഇട്ടിമാണി: മേയ്ഡ് ഇന്‍ ചൈന. മരയ്ക്കാറിന്റെ ചിത്രീകരണം പൂര്‍്ത്തിയായ ശേഷമാണ് മോഹന്‍ലാല്‍ ഇട്ടിമാണിയില്‍ ജോയിന്റ് ചെയ്തത്.

 ചിത്രത്തില്‍ മോഹന്‍ലാല്‍ കണ്ണിറുക്കി ചിരിക്കുന്ന രംഗത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗം സൃഷ്ടിടിച്ചിരുന്നു. ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫോട്ടോയുമായി ചേര്‍ത്ത് കുഞ്ചാക്കോ ബോബനും ഒരു ഫോട്ടോ ഷെയര്‍ ചെയ്തതാണ് പുതിയ വാര്‍ത്ത. ഫണ്ണി ബോയ്‌സ് എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

തൃശൂര്‍ക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുകയും ചെയ്യുന്നത്. തൃശൂര്‍ ചാലക്കുടിയിലാണ് ചിത്രീകരണം നടക്കുന്നത്

Read more topics: # kunjako boban smile
kunjako boban smile

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES