Latest News

എന്റെ പവര്‍ ഗ്രൂപ്പ്; ഭാര്യക്കും മകനുമൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

Malayalilife
topbanner
 എന്റെ പവര്‍ ഗ്രൂപ്പ്; ഭാര്യക്കും മകനുമൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച്  കുഞ്ചാക്കോ ബോബന്‍

കുടുംബത്തോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചു നടന്‍ കുഞ്ചാക്കോ ബോബന്‍. ഭാര്യ പ്രിയയ്ക്കും മകന്‍ ഇസഹാക്കിനുമൊപ്പമുള്ള വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റു ചെയ്തത്. കുഞ്ചാക്കോ ബോബനും പ്രിയയും മകനെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ കടലും കടല്‍പ്പാലവും കാണാം. അടുത്തിടെ ഓണാഘോഷത്തിനായി കുഞ്ചാക്കോ ബോബന്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ എത്തിയിരുന്നു. 

ഇവിടെ നിന്നാണ് വീഡിയോ എന്നാണ് സൂചനകള്‍. ഈ വീഡിയോക്ക് നടന്‍ നല്‍കിയ ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് കുഞ്ചാക്കോയുടെ കുറിപ്പ്. എന്റെ പവര്‍ ഗ്രൂപ്പ്' എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏറെ ചര്‍ച്ചയായ വാക്കാണ് പവര്‍ ഗ്രൂപ്പ്. 

അതേസമയം കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച 'മാംഗല്യം' തന്തുനാനേന' എന്ന ചിത്രത്തിന്റെ സംവിധായക സൗമ്യ സദാനന്ദന്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മുമ്പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ പൊതു ഇടത്തില്‍ തുറന്നു പറയുന്നു എന്ന ആമുഖത്തോടെയായിരുന്നു സൗമ്യയുടെ പോസ്റ്റ്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

kunchacko bobans video with his family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES