മലയാളിയുടെ ഇഷ്ടതാരം കുഞ്ചാക്കോ ബോബന്റെ അമ്മയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഫെബ്രുവരി 29നാണ് ചാക്കോച്ചന്‍രറ അമ്മയുടെ പിറന്നാള്‍. ഇപ്പോളിതാ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് നടന്‍ പങ്ക് വച്ചിരിക്കുന്നത്.
ചാക്കോച്ചന്റെ അമ്മയുടെ ജന്മദിനം ആഘോഷിക്കാന്‍ ചങ്ങാതിമാര്‍ ഒത്തുകൂടയതും ചിത്രത്തിലുണ്ട്. രമേഷ് പിഷാരടി ഭാര്യ സൗമ്യ മഞ്ജു എന്നിവരാണ് പിറന്നാള്‍ ആഘോഷത്തിനായി എത്തിയത്,സ്‌നേഹം കൊണ്ട് മാത്രം ആശ്ചര്യപ്പെടുന്ന ബര്‍ത്ത്‌ഡേ ഗേള്‍, ജന്മദിനാശംസകള്‍ അമ്മാഞ്ചി ചിത്രങ്ങള്‍ പങ്കുവച്ച് ചാക്കോച്ചന്‍ കുറിച്ചു.
പിതാവായ ബോബന്‍ കുഞ്ചാക്കോ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്ത ധന്യ (1981) എന്ന ചിത്രത്തില്‍ ബാലതാരമായി കൊണ്ടാണ് ചാക്കോച്ചന്‍ അഭിനയം ആരംഭിച്ചത്. പിന്നീട് അനിയത്തിപ്രാവ്എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
'നിറം', 'കസ്തൂരിമാന്‍', 'സ്വപ്നക്കൂട്', 'ദോസ്ത്', 'നക്ഷത്രത്താരാട്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവര്‍ന്ന കുഞ്ചാക്കോ ബോബന്‍ ആദ്യക്കാലത്ത് ഒരു ചോക്ക്‌ളേറ്റ് ഹീറോ പരിവേഷമായിരുന്നു. എന്നാല്‍ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചന്‍ മാറുകയായിരുന്നു.