Latest News

കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പ്രമോഷനായി എതയും പെട്ടെന്ന് എത്തണം; വന്ദേഭാരതില്‍ പറന്ന് ചാക്കോച്ചന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി  വീഡിയോ

Malayalilife
കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പ്രമോഷനായി എതയും പെട്ടെന്ന് എത്തണം; വന്ദേഭാരതില്‍ പറന്ന് ചാക്കോച്ചന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി  വീഡിയോ

ലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്‍ വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു,കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്കാണ് കുഞ്ചാക്കോ വന്ദേഭാരതില്‍ യാത്ര ചെയ്തത്. എത്രയും പെട്ടെന്ന് കൊച്ചിയിലേക്ക് എത്തേണ്ടത് കൊണ്ടാണ് താരം യാത്രയ്ക്കായി വന്ദേഭാരത് തിരഞ്ഞെടുത്തത്.

കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിനും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികത്തിലും പങ്കെടുക്കാനാണ് താരം എത്തിയത്. പിന്നാലെ പുതിയ ചിത്രം ചാവേറിന്റെ പ്രമോഷനായി താരം കൊച്ചിയിലേക്ക് എത്തുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രലറാണ് ചാവേര്‍.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും, അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംഗീത, മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ ജോയ് മാത്യു . കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജിന്റോ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രം ഒക്ടോബര്‍ 5ന് തീയേറ്ററിലേക്ക് എത്തും.

kunchacko boban vande bharat TRAIN

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES