നിങ്ങളില്‍ നിന്നും ലഭിച്ച അളവില്ലാത്ത സ്‌നേഹത്തിന്റെ 27 വര്‍ഷങ്ങള്‍; അനിയത്തിപ്രാവിന് വേണ്ടി..സുധിക്ക് വേണ്ടി; അനിയത്തിപ്രാവിന്റെ 27-ാം വര്‍ഷത്തില്‍ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച ചാക്കോച്ചന്‍ 

Malayalilife
 നിങ്ങളില്‍ നിന്നും ലഭിച്ച അളവില്ലാത്ത സ്‌നേഹത്തിന്റെ 27 വര്‍ഷങ്ങള്‍; അനിയത്തിപ്രാവിന് വേണ്ടി..സുധിക്ക് വേണ്ടി; അനിയത്തിപ്രാവിന്റെ 27-ാം വര്‍ഷത്തില്‍ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച ചാക്കോച്ചന്‍ 

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയ സിനിമകളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത' അനിയത്തി്രപാവ്'. ആ ചിത്രത്തില്‍  സുധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടു സിനിമയിലേക്ക് കടന്നുവന്ന കുഞ്ചാക്കോ ബോബന്‍ എന്ന 21 വയസ്സുകാരന്‍  ഇന്നും മലയാ സിനിമയിലെ ചോക്ലേറ്റ് ഹീറോ ആണ്. 

ഇപ്പോഴിതാ അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ നീണ്ട 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. തന്റെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ചാക്കോച്ചന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 നിങ്ങളില്‍ നിന്നും ലഭിച്ച അളവില്ലാത്ത സ്നേഹത്തിന്റെ 27 വര്‍ഷങ്ങള്‍. എല്ലാവര്‍ക്കും നന്ദി, അനിയത്തിപ്രാവിന് വേണ്ടി..സുധിക്ക് വേണ്ടി.. എനിക്കുവേണ്ടി.. ' എന്നാണ് ഭാര്യ പ്രിയക്ക് ഒപ്പം ഉള്ള ചിത്രം പങ്കു വച്ചുകൊണ്ട് ചാക്കോച്ചന്‍ കുറിച്ചത്. അനിയത്തിപ്രാവില്‍ തനിക്കൊപ്പം അഭിനയിച്ചിരുന്ന നടന്‍ സുധീഷിനെയും നടന്‍ ഹരിശ്രീ അശോകനെയും താരം ഈ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

നിരവധി ആരാധകരാണ് ചാക്കോച്ചന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ' പ്രണയിക്കാത്തവരെ പോലും പ്രണയിക്കാന്‍ പഠിപ്പിച്ച ചങ്ക് അതാണ് നമ്മുടെ ചാക്കോച്ചന്‍, സംവിധായകന്‍ ഫാസില്‍ ഒരു പുതുമുഖ നടനെ കൊണ്ടുവന്നു. സകല റെക്കോര്‍ഡുകളും തൂക്കി ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചിട്ട് ഇന്ന് 27 വര്‍ഷം, ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം. ഭാവി ഭാര്യയുടെ പേര് തന്നെ ആദ്യത്തെ സിനിമയില്‍ എവര്‍ഗ്രീന്‍ ഹിറ്റ് സോങ് ആയി മാറി. ഭാര്യയ്ക്ക് ഇതിലും വലിയ ഗിഫ്റ്റ് സ്വപ്നങ്ങളില്‍ മാത്രം, മിനിയോടൊപ്പം ഉള്ള ഒരു ഫോട്ടോ ഇടാമായിരുന്നു. ഇത് മിനിയുടെയും സുധിയുടെയും 27 വര്‍ഷമാണ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

kunchacko boban celebrates 27year

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES