താരങ്ങളുടെയും വ്യവസായികളുടെയും ഇഷ്ടവാഹനമായ ടൊയോട്ട വെല്‍ഫയറിനെ സ്വന്തമാക്കി കുഞ്ചാക്കോ ബോബനും. ഫിലിം ഫെസ്റ്റിവല്‍ വേദിയിലെക്ക് നടന്‍ പുതിയ ആഡംബര വാഹനത്തിലെത്തിയതോടെയാണ് ഇക്കാര്യം പുറത്താകുന്നത്.ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള മഹേഷ് നാരായണന്റെ 'അറിയിപ്പ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് കുഞ്ചാക്കോ ഫിലിം ഫെസ്റ്റിവല്ലില്‍ എത്തിയത്.
മലയാളത്തിന്റെ പ്രിയ താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് ടൊയോട്ട വെല്‍ഫയര്‍. മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും നിവിന്‍ പോളിക്കും ശേഷം കുഞ്ചാക്കോ ബോബനും വെല്‍ഫയര്‍ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. കൊച്ചിയിലെ നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് താരം വെള്ള നിറമുള്ള പുതിയ വെല്‍ഫയര്‍ ഗാരിജിലെത്തിച്ചത്.
എറണാകുളത്തെ വാഹന രജിസ്ട്രേഷന്‍ സീരീസ് സി അവസാനിച്ച് ഡി-യിലേക്ക് കടന്ന ശേഷമുള്ള ആദ്യ വാഹനങ്ങളില്‍ ഒമ്പതാമനാണ് കുഞ്ചാക്കോ ബോബന്റെ വെല്‍ഫയര്‍. KL 07 DA 0009 നമ്പറാണ് കുഞ്ചാക്കോ ബോബന്റെ വെല്‍ഫയറിന് ലഭിച്ചിരിക്കുന്നത്.......
വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 92.85 ലക്ഷം രൂപയാണ്. ഓണ്‍റോഡ് വില ഏകദേശം 1.18 കോടി രൂപയും. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.