മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ചാക്കോച്ചന് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും കുടുംബം തന്നെയാണ് ചാക്കോച്ചന് ഏറ്റവും പ്രിയപ്പെട്ടത്. ഭാര്യ പ്രിയയുമായി പല രാജ്യങ്ങളും ചുറ്റിക്കറങ്ങി കാണുകയാണ് ഇപ്പോള്‍ ചാക്കോച്ചന്‍. ഇപ്പോഴിതാ വത്തിക്കാന്‍ രാജ്യത്ത് ചുറ്റിക്കറങ്ങി പ്രേമിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ചാക്കോച്ചന്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാമില്‍.
ഒരു ട്രൈസൈക്കിളില്‍ തന്റെ ഭാര്യയെ മുന്നില്‍ നിര്‍ത്തി ഓടിക്കുകയാണ് ചാക്കോച്ചന്‍. 'റിയല്‍ ലൈഫ് ഒരു രാജമല്ലി' എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയില്‍ പ്രിയ പേടിച്ച് അയ്യോ എന്ന് നിലവിളിക്കുന്നത് കാണാം. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുമായി എത്തിയത്. ' രാജമല്ലി എന്ന് കേട്ടില്ല.. പകരം ഒരു നിലവിളി കേട്ട് ', ആ പോയ വണ്ടി ഇനി തിരിച്ച് വരുമോ' തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്.സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ചാക്കോച്ചന്‍ ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ക്രിസ്മസ് ആശംസിച്ചു കൊണ്ട് പ്രിയയ്ക്കൊപ്പം പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടിയിരുന്നു. 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലെ 'ഓ പ്രിയേ' എന്ന ഗാനവും ചിത്രത്തിനു പശ്ചാത്തലമായി ചേര്‍ത്തിട്ടുണ്ട്. പ്രാവുകള്‍ക്കിടയിലൂടെ പ്രിയയുടെ കൈയ്യും പിടിച്ചോടുന്ന ചാക്കോച്ചന്‍ ഇപ്പോഴും റോമാന്റിക്കാണെന്നാണ് ആരാധകര്‍ പറയുന്നത്. ''ഇന്ന് ഞാന്‍ സിനിമകളില്‍ നന്നായി അഭിനയിക്കുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് നിനക്കാണ്. സ്വയം വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതിന്റെയും എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണില്‍ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്. ''ഓ പ്രിയേ ''........ എന്ന് എന്റെ ആദ്യ സിനിമയില്‍ തന്നെ പാടാന്‍ അവസരം നല്‍കിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്'' എന്നാണ് 17-ാം വിവാഹവാര്‍ഷികത്തില്‍ ആശംസകളറിയിച്ച് ചാക്കോച്ചന്‍ കുറിച്ചത്. ഇപ്പോള്‍ മകന്‍ ഇസഹാക്കാണ് ഇരുവരുടേയും ലോകം. കുഞ്ഞ് ജനിക്കാതിരുന്നപ്പോഴും ഭാര്യയെ ചേര്‍ത്ത് പിടിച്ച് കുഞ്ചാക്കോ ബോബന്‍ എപ്പോഴും ഉണ്ടായിരുന്നു.