മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടായിരുന്നു കുഞ്ചാക്കോ ബോബനും ബിജു മേനോനും. ഇരുവരും ഒരുമിച്ച ചിത്രങ്ങളൊക്കെ വലിയ ഹിറ്റുകളായി മാറിയിട്ടുണ്ട്. സീനിയേഴ്സ്, മല്ലു സിങ്, ഓര്‍ഡിനറി, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഏറെ ജനപ്രിയമായി മാറിയ സിനിമകളാണ്. ഇപ്പോളിതാ ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രമെത്തുകയാണ്,കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്നു.
നായാട്ടിനുശേഷം കുഞ്ചാക്കോ ബോബനും മാര്‍ട്ടിന്‍ പ്രക്കാട്ടും ഒരുമിക്കുന്ന ചിത്രത്തിന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചന നിര്‍വഹിക്കുന്നു. ബെസ്റ്റ് ആക്ടര്‍, എബിസിഡി, ചാര്‍ലി, നായാട്ട് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കും. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്എന്നീ ബാനറുകളില്‍ ആണ് നിര്‍മ്മാണം.
അതേസമയം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചാവേര്‍ ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം. അടുത്ത മാസം ചാവേര്‍ തിയേറ്ററില്‍ എത്തും. ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രവും കുഞ്ചാക്കോ ബോബന്റേതായി അടുത്ത മാസം എത്തുന്നുണ്ട്.