സിനിമയിലെന്ന പോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും. ചാക്കോച്ചനൊപ്പം നിരവധി സിനിമകളില്‍ ജോജു അഭിനയിച്ചിട്ടുണ്ട്. നിലവില്‍ പട എന്ന പുതിയ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നും ചാക്കോച്ചന്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.
സ്പിരിറ്റ് എന്ന സിനിമയിലെ മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ എന്ന പാട്ട് പാടി എങ്ങനെയുണ്ടെന്ന് ചാക്കോച്ചന്‍ ജോജുവിനോട് ചോദിച്ചു. ഇതിന് മറുപടിയായി മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ, വളരെ മോശം അഭിപ്രായമാണ് എന്നാണ് ജോജു പറഞ്ഞത്. രാജസ്ഥാനിലെ ആളുകള്‍ ചോദിക്കുന്നത് എന്ത് ചെയ്യാന്‍ പറ്റും അതുകൊണ്ട് എന്നാണ്, ദുബായിലും എന്ന് പറഞ്ഞതിന് ശേഷം പിന്നീട് അറബിയിലായിരുന്നു ജോജുവിന്റെ മറുപടി.
ഈ വീഡിയോയാണ് ജോജു എന്ന കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുത് എന്ന് കുറിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ചാക്കോച്ചന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ജോജു ചേട്ടന്‍ പറഞ്ഞതാണ് അതിന്റെ ശരി എന്ന് തന്നെയാണ് പലരുടെയും അഭിപ്രായം.
RECOMMENDED FOR YOU:
no relative items