15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്ക് മകള്‍ നന്ദന ജനിച്ചത്.2002 ഡിസംബറിലായിരുന്നു കുട്ടിയുടെ ജനനം. ഇന്നലെ നന്ദനയുടെ ജന്മദിനമായിരുന്നു. അവള്‍ ഈ ലോകത്ത് ഇല്ലെങ്കിലും അമ്മയായ ചിത്ര നന്ദനയ്ക്ക് പിറന്നാളാശംസകളുമായി എത്തിയതാണ് സോഷ്യല്‍മീഡിയില്‍ നൊമ്പരമാകുന്നത്.
നീ എന്റെ ഹൃദയത്തില്‍ ഒരു ദ്വാരം ഇട്ടിരിക്കുന്നു, എനിക്ക് ഒരിക്കലും നികത്താന്‍ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാന്‍ നിന്നെ കൂടുതല്‍ മിസ് ചെയ്യുന്നു. ജന്മദിനാശംസകള്‍ നന്ദന' ,-ചിത്ര എഴുതി.
നന്ദനയെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത് ഒരു വിഷു ദിനത്തിലായിരുന്നു.2011 ഏപ്രില്‍ 14-ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണുമരിക്കുകയായിരുന്നു നന്ദന.
1987 ലായിരുന്നു ചിത്രയുടെ വിവാഹം.എന്‍ജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.