Latest News

പൂർവ്വവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് മുമ്പിൽ പിറന്നാൾ കേക്ക് മുറിച്ച് മലയാളത്തിന്റെ വാനമ്പാടി; അകമ്പടിയായി നൂറ് കണക്കിന് വിദ്യാർത്ഥികൾ ഒന്ന് ചേർന്ന് ആലപിച്ച ആശംസ ഗാനവും; കെ എസ് ചിത്രയുടെ പിറന്നാൾ കോട്ടൻഹിൽ സ്‌കൂൾ കൊണ്ടാടിയതിങ്ങനെ

Malayalilife
പൂർവ്വവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് മുമ്പിൽ പിറന്നാൾ കേക്ക് മുറിച്ച് മലയാളത്തിന്റെ വാനമ്പാടി; അകമ്പടിയായി നൂറ് കണക്കിന് വിദ്യാർത്ഥികൾ ഒന്ന് ചേർന്ന് ആലപിച്ച ആശംസ ഗാനവും; കെ എസ് ചിത്രയുടെ പിറന്നാൾ കോട്ടൻഹിൽ സ്‌കൂൾ കൊണ്ടാടിയതിങ്ങനെ

 

മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്രത്ത് സ്‌നേഹാദരങ്ങളുമായി പൂർവ്വ വിദ്യാലയം. പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമയായ ചിത്ര ഇന്നലെ അൻപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത് തന്റെ പൂർവ്വ വിദ്യാലയമായ കോട്ടൻഹിൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം.സ്‌കൂളിലെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് അതിഥിയായി എത്തിയതായിരുന്നു ചിത്ര. എന്നാൽ അതിഥിയെ ആതിഥേയർ തീർത്തും അതിശയിപ്പിച്ച് കൊണ്ട് പിറന്നാളാഘോഷവും വേദിയിലൊരുക്കുകയായിരുന്നു.

കുട്ടികളുടെ ഉത്സവാരവങ്ങൾക്കിടയിലൂടെയാണ് മലയാളത്തിന്റെ വാനമ്പാടി തന്റെ പഴയ പള്ളിക്കൂടത്തിലേക്കെത്തിയത്. വേദിയിൽ പിറന്നാൾ കേക്ക് മുറിച്ചു. അകമ്പടിയായി നൂറുകണക്കിന് കുട്ടികൾ കൂട്ടായി പിറന്നാൾ ആശംസ നേർന്നു. പിന്നെ കുട്ടികൾ കാത്തിരുന്ന കേക്കിനെക്കാൾ മധുരമേറിയ സമ്മാനം. സൂപ്പർഹിറ്റ് ഗാനമായ രാജഹംസമേ എന്ന ഗാനം വേദിയിൽ ചിത്രച്ചേച്ചി ആലപിച്ചതോടെ ഹർഷാരവങ്ങളുമായി കുട്ടികളും ആവേശത്തിലായി. 

ഇത്രയും പേർ ഒരുമിച്ച് ഹാപ്പി ബെർത്ത്ഡേ പാടിയ ഒരു പിറന്നാൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, കൈ കൂപ്പി, നിറഞ്ഞ ചിരിയോടെ ചിത്ര പറഞ്ഞു.സ്‌കൂളിലെ പുതിയ ആർട്‌സ് ക്ലബിന്റെ ഉത്ഘാടനവും ചിത്ര നിർവ്വഹിച്ചു.

മതിവരാത്ത ഗാനങ്ങൾ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് ആശംസകൾ നോരാൻ ഇന്നലെ സംഗീത ലോകവും ആരാധകരും സോഷ്യൽമീഡിയ വഴി ഒരുമിച്ചു.. 'പ്രിയപ്പെട്ട ചിന്നക്കുയിലിന് പിറന്നാൾ ആശംസകൾ എന്ന് അറിയിച്ച് ഗായിക സുജാതയും നമ്മുടെ വാനമ്പാടി ചിത്ര ചേച്ചിക്ക് മനോഹരമായ പിറന്നാൾ ആശംസിച്ച് സുജാതയുടെ മകളും ഗായികയുമായ ശ്വേതയും രംഗത്തെത്തി. കൊച്ചു ഗായിക ശ്രീയ ജയദീപ്, വയലിനിസ് ശബരീഷ് പ്രഭാകറും ആശംസകളുമായെത്തി.

k s chithra birthday celibration in cotton hill school

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES