Latest News

പ്രേമത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ലാലേട്ടന് ചെറിയ വേഷമുണ്ടായിരുന്നു; പിന്നെ സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ആ ഭാഗം ഒഴിവാക്കി; കൃഷ്ണ ശങ്കര്‍ മനസ് തുറന്നപ്പോള്‍

Malayalilife
പ്രേമത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ലാലേട്ടന് ചെറിയ വേഷമുണ്ടായിരുന്നു; പിന്നെ സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ആ ഭാഗം ഒഴിവാക്കി; കൃഷ്ണ ശങ്കര്‍ മനസ് തുറന്നപ്പോള്‍

ന്ത്യന്‍ സിനിമയില്‍ തന്നെ പുതുചരിത്രം കുറിച്ച സിനിമയാണ് പ്രേമം.ഏകദേശം നാല് കോടി മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കിയ ചിത്രം വാരിക്കൂട്ടിയത് അറുപത് കോടി രൂപയായിരുന്നു.അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം നിവിന്‍ പോളിയുടെ താരപദവി കാര്യമായി ഉയര്‍ത്തിയ ചിത്രവുമാണ്. പാട്ടുകളും സ്‌റ്റൈലുമടക്കം യുവാക്കളില്‍ ചിത്രം സൃഷ്ടിച്ച തരംഗം വലുതായിരുന്നു.

കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും ചിത്രം വന്‍ വിജയമാണ് നേടിയത്. കേരളത്തേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ച ചിത്രവുമാണിത്. ഇപ്പോഴിതാ ഈ ചിത്രത്തെ സംബന്ധിച്ച് ഏറെ കൌതുകകരമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും അല്‍ഫോന്‍സിന്റെ അടുത്ത സുഹത്തുമായ കൃഷ്ണ ശങ്കര്‍. പ്രേമത്തില്‍ മോഹന്‍ലാലിന് ഒരു കഥാപാത്രമുണ്ടായിരുന്നു എന്നതാണ് കൃഷ്ണ ശങ്കര്‍ വെളിപ്പെടുത്തിയത്.

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹം അല്‍ഫോന്‍സ് പുത്രന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരം ഒരു ചിത്രം എന്നെങ്കിലും അല്‍ഫോന്‍സ് ചെയ്യുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മറുപടി പറയവെയാണ് കൃഷ്ണ ശങ്കര്‍ പ്രേമത്തിന്റെ കാര്യവും പറഞ്ഞത്. 

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ- ''പ്രേമം സിനിമയില്‍ ശരിക്കും ലാല്‍ സാര്‍ ഉണ്ടായിരുന്നു. തിരക്കഥ എഴുതുമ്പോള്‍ ലാല്‍ സാറിന്റെ ചെറിയൊരു കഥാപാത്രം ഉണ്ടായിരുന്നു, ഒരു പള്ളീലച്ചന്റെ.എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്നതിന് വലിയ പ്രാധാന്യം വന്നു. അങ്ങനെ വന്നപ്പോള്‍ പോയ സംഭവമാണ് അത്. അല്‍ഫോന്‍സ് എന്തായാലും ലാല്‍ സാറിനെ വച്ച് സിനിമ ചെയ്യും. പ്രേമത്തിലെ ഫൈറ്റ് സീന്‍ ചെയ്യുംമ്പോള്‍ സ്ഫടികത്തിലെ ഫൈറ്റ് ആണ് റെഫറന്‍സ് ആയി കാണിച്ച് തന്നത്. ഓടിനടന്ന് അടിക്കുക എന്നതായിരുന്നു അത്'', കൃഷ്ണ ശങ്കര്‍ പറഞ്ഞു.

വാതില്‍ ആണ് കൃഷ്ണ ശങ്കര്‍ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സര്‍ജു രമാകാന്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് ആണ് നായകന്‍

krishna shankar says mohanlal in premam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES