ചങ്ങനാശ്ശേരിയില്‍ ഒരുങ്ങുന്നത് ഏഴു സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് മുറികളുള്ള വീട്; 25 ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ചത് അതിമനോഹര ഗൃഹം; കൊല്ലം സുധിയുടെ ഓര്‍മ്മകളില്‍ സുധിലയം ഉയരുമ്പോള്‍

Malayalilife
 ചങ്ങനാശ്ശേരിയില്‍ ഒരുങ്ങുന്നത് ഏഴു സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് മുറികളുള്ള വീട്; 25 ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ചത് അതിമനോഹര ഗൃഹം; കൊല്ലം സുധിയുടെ ഓര്‍മ്മകളില്‍ സുധിലയം ഉയരുമ്പോള്‍

വീട് എന്ന സ്വപ്നം ബാക്കിവച്ചായിരുന്നു കൊല്ലം സുധി വിടപറഞ്ഞ്. പിന്നീട് ആ സ്വപ്നം സഫലമാക്കാന്‍ മനുഷ്യര്‍ ഒത്തുചേരുന്ന കാഴ്ചയാണ് കണ്ടത്. താമസിയാതെ സ്ഥലം കണ്ടെത്തി കഴിഴിഞ്ഞ വര്‍ഷം കല്ലിടല്‍ ചടങ്ങ് നടന്നു.Kerala Home Design (KHDEC) എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഇപ്പോള്‍ വീടിന്റെ പണി പൂര്‍ത്തിയായി വരുകയാണ്.

നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ എന്ന പുരോഹിതന്‍ ആയിരുന്നു സ്ഥലം നല്കിയത്.തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമിയില്‍ നിന്നും ഏഴു സെന്റ് സ്ഥലമാണ് റോഡിനോടു ചേര്‍ന്ന് കൊല്ലം സുധിയുടെ കുടുംബത്തിനായി ആ പുരോഹിതന്‍ നല്‍കിയത്. സുധിയുടെ വിയോഗ വേദനയില്‍ തളര്‍ന്നിരുന്ന കുടുംബത്തിന് ആദ്യം താങ്ങായത് ആ പിതാവായിരുന്നു. പി്ന്നീട്‌കെച്ച്ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് തുടക്കമിട്ട ഫിറോസ് വീട് ഞങ്ങള്‍ പണിതു നല്‍കാം എന്ന വാക്കുമായി രംഗത്തു വന്നത്. എന്നാല്‍ വീട് വെക്കാന്‍ സ്ഥലമില്ലായെന്നതായിരുന്നു ആദ്യം മനസിലാക്കിയത്. അങ്ങനെ സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്‍കി ബാക്കി തുകയ്ക്ക് സന്മനസുകളുടെ സഹായം തേടവേയാണ് ഫാ. നോബിള്‍ ഫിലിപ്പ് സ്ഥലം നല്‍കുവാന്‍ മുന്നോട്ടു വന്നത്. അതോടെ കാര്യങ്ങള്‍ ധ്രുതഗതിയിലായി.

സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പണി തുടങ്ങി. പിന്നെയങ്ങോട്ട് ഫിറോസിനെ തേടിയെത്തിയത് സഹായ പ്രവാഹമായിരുന്നു. വീടിന് തറക്കല്ലിട്ടതു മുതല്‍ ഭിത്തി കെട്ടിയതും ടൈല്‍സ് ഇട്ടതും പെയിന്റടിച്ചതും ഫര്‍ണിച്ചറുകളും തുടങ്ങി എല്ലാം ഞൊടിയിടയില്‍ ഒരുങ്ങുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്. 

ഏതാണ്ട് 20 ലക്ഷത്തിലധം രൂപയ്ക്കാണ് മൂന്നു ബെഡ്റൂമുകളും ഹാളും കിച്ചണും അടക്കമുള്ള മനോഹരമായ ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ഫാനും കിച്ചണിലേക്കുള്ള അടുപ്പുകളും കട്ടിലുകളും ബെഡും ഡൈനിംഗ് ടേബിളും തുടങ്ങി എല്ലാം വീട്ടില്‍ എത്തിച്ചു കഴിഞ്ഞു. ഇനി അവസാന മിനുക്കു പണി പോലെ എല്ലാം യഥാസ്ഥാനത്ത് ഉറപ്പിച്ചെടുത്താല്‍ മാത്രം മതി. അങ്ങനെയിരിക്കെയാണ് സുധിലയം എന്ന പേരും വീടിന് ഇട്ടത്.

ഈമാസം 15ഓടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വീടൊരുങ്ങും രേണുവിനേയും മക്കളേയും സ്വീകരിക്കുവാന്‍. ചിങ്ങത്തില്‍ പാലുകാച്ചാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതും. മക്കളുടെ പഠനം അടക്കം എല്ലാകാര്യങ്ങളും ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. പഠനം കഴിഞ്ഞ് ജോലിയും ഉറപ്പാണ്. രേണുവിനും തന്റെ രണ്ടു മക്കള്‍ക്കും അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാന്‍ സാധിക്കണമെന്നതായിരുന്നു കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹം. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്ന് സുധിയുടെ ആഗ്രഹം പൂവണിയിക്കുമ്പോള്‍ മനസില്‍ കുളിര്‍മയോടെയാണ് രേണു ഈ വീടിന്റെ പടികയറുക.

ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ കവര്‍ന്നെടുക്കുന്നതും. കോഴിക്കോട് വടകരയില്‍ സ്റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നത് വഴിയായിരുന്നു സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. പിറ്റേന്ന് കേരളം കണ്ണ് തുറന്നത് കൊല്ലം സുധി മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കായിരുന്നു.

Read more topics: # കൊല്ലം സുധി
kollam sudhi new house sudhilayam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES