Latest News

പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍; മീനാക്ഷിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കാവ്യ മാധവന്റെ കുറിപ്പ്

Malayalilife
പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍; മീനാക്ഷിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കാവ്യ മാധവന്റെ കുറിപ്പ്

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയോട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകമൊരു സ്നേഹമുണ്ട്. അച്ഛനും അമ്മയും സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. പ്രിയപ്പെട്ടവര്‍ സ്നേഹത്തോടെ മീനൂട്ടി എന്നു വിളിക്കുന്ന മീനാക്ഷി ഇന്നൊരു ഡോക്ടറാണ്. ചെന്നൈയില്‍ ഹൗസര്‍ജന്‍സി ചെയ്യുന്ന മീനാക്ഷി ഡെര്‍മറ്റോളജിയിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. മീനാക്ഷിയുടെ 24-ാം ജന്മദിനമാണിന്ന്. മീനാക്ഷിയുടെ ജന്മദിനത്തില്‍ കാവ്യ മാധവന്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍ എന്നാണ് കാവ്യ കുറിച്ചത്. ഏതാനും കുടുംബചിത്രങ്ങളും കാവ്യ പങ്കിട്ടിട്ടുണ്ട്.

അതേസമയം, പതിവു പോലെ തന്നെ മകളുടെ പിറന്നാള്‍ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല മഞ്ജു വാര്യര്‍. കൂട്ടുകാരുടെ മക്കള്‍ക്കു വരെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെക്കുന്ന മഞ്ജു വാര്യര്‍ മകളെ നേരിട്ട് വിളിച്ചാണ് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്. താന്‍ പ്രസവിച്ച മകള്‍ മഹാലക്ഷ്മി എങ്കിലും, കാവ്യാ മാധവന് മൂത്ത മകള്‍ മീനാക്ഷിയാണ്. മാമാട്ടിയെ കൊഞ്ചിക്കുന്നതിനും മുന്‍പേ കാവ്യ കണ്ടുതുടങ്ങിയത് മീനാക്ഷിയെയാണ്. കൈക്കുഞ്ഞായ മീനൂട്ടി സെറ്റില്‍ അച്ഛന്റെ ഒപ്പം എത്തിയപ്പോള്‍ അന്നത്തെ കാവ്യേച്ചി മീനാക്ഷിയെ കയ്യിലെടുത്തു താലോലിക്കുന്ന ചിത്രം പണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മീനൂട്ടിയുടെ 24-ാം പിറന്നാളിന് മീനാക്ഷി ചേച്ചിയും അനുജത്തി മാമാട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളുടെ ഒരു നിരതന്നെയുണ്ട് കാവ്യയുടെ ഈ പിറന്നാള്‍ പോസ്റ്റില്‍. ഇതില്‍ നിന്നും മനസിലാക്കാം കാവ്യക്ക് രണ്ടുമക്കളും തന്റെ രണ്ടുകണ്ണുകള്‍ പോലെത്തന്നെയെന്ന്. മീനാക്ഷിക്ക് കുഞ്ഞനുജത്തി മഹാലക്ഷ്മിയോടും പ്രാണന്‍ പോലെ സ്നേഹമുണ്ട്.

പുറംലോകം ഇനിയും കണ്ടിട്ടില്ലാത്ത ഒരുപിടി ചിത്രങ്ങളാണ് ഡോ. മീനാക്ഷി ദിലീപിന്റെയും അനുജത്തി മഹാലക്ഷ്മി ദിലീപിന്റേയുമായി കാവ്യാ മാധവന്‍ പോസ്റ്റ് ചെയ്തത്. ഒരു വയസു തികഞ്ഞപ്പോള്‍ മാത്രമാണ് മഹാലക്ഷ്മിയെ എല്ലാവരും കണ്ടെങ്കില്‍ അതിനും മുന്‍പേയുള്ള ചിത്രങ്ങള്‍ ഇവിടെയുണ്ട്. കുഞ്ഞുനാള്‍ മുതലേ അച്ഛന്റെയും അമ്മയുടേയും പകര്‍പ്പിനേക്കാള്‍ ചേച്ചി മീനാക്ഷിയുടെ തനിപ്പകര്‍പ്പാണ് മഹാലക്ഷ്മി. ഇത് തന്നെയാണ് ചേച്ചിയുടെയും അനുജത്തിയുടെയും സ്നേഹത്തിന്റെ പ്രധാന കാരണമെന്ന് അച്ഛന്‍ ദിലീപും പറഞ്ഞിട്ടുണ്ട്.

കാവ്യ തന്റെ അമ്മയുടെ സ്ഥാനത്തെത്തുന്നതില്‍ ഏറെ സന്തോഷിച്ച മകള്‍ കൂടിയാണ് മീനാക്ഷി എന്നും ദിലീപ് മുന്‍പ് പറഞ്ഞിരുന്നു. ദിലീപ്, കാവ്യാ മാധവന്‍ വിവാഹദിവസം, കാവ്യയെ ചുറ്റിപ്പറ്റി നിന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വിവാഹത്തിനും അതിനു ശേഷമുള്ള യാത്രയ്ക്കും മീനാക്ഷിയെ കൂടെ കൂട്ടാന്‍ ദിലീപും കാവ്യയും മറന്നില്ല. പ്രധാനപ്പെട്ട ഏതു പരിപാടിക്ക് പോകുമ്പോഴും കുടുംബം കൂടെ വേണം എന്ന് ദിലീപിന് നിര്‍ബന്ധമുണ്ട്. എം.ബി.ബി.എസ്. പഠിച്ച് തിരക്കിലായ മീനാക്ഷി ആണെങ്കിലും, അക്ഷരം പഠിക്കുന്നതിന്റെ തിരക്കിലായ മഹാലക്ഷ്മി ആണെങ്കിലും എല്ലാവരും തന്റെയും ഭാര്യയുടെയും ഒപ്പമുണ്ട് എന്ന് ദിലീപ് ഉറപ്പിക്കും.

 

kavya madhavan meenakshis birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES