ഒരു കാലത്ത് സിനിമകളിൽ കത്തി നിന്ന നടിയായിരുന്നു കരീന കപൂർ. എന്നാൽ കരീന ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല. സിനിമയിൽ നിന്ന് വിട്ട് മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ നടി ഇപ്പോൾ ടിവി റിയാലിറ്റി ഷോ ആയ ഡാൻസ് ഇന്ത്യ ഡാൻസിൽ ജഡ്ജാണ്. സീ ടിവിയുടെ ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജായി നടി ഇരിക്കാൻ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.
ഷോയുടെ ഓരോ എപ്പിസോഡിനും നടി മൂന്നു കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്.ടൈംസ് ഓഫ് ഇന്ത്യയുടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ടെലിവിഷൻ പരിപാടികൾക്കായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി കരീനയാണെന്നാണ് പറയുന്നത്.
അതേ സമയം സിനിമയേക്കാൾ കഠിനമായ അദ്ധ്വാനമാണ് ഇതെന്നും ഒരു പുരുഷ ജഡ്ജിന് ഇത്രയും തുക പ്രതിഫലം വാങ്ങാമെങ്കിൽ സ്ത്രീകൾക്കുമാവാമെന്നും കരീന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.സിനിമയിൽ മുഖ്യധാരയിലുണ്ടായിരുന്ന എന്നെപ്പോലൊരു നടി കരിയറിൽ ഇപ്പോൾ എത്തിനിൽക്കുന്നത് മിനിസ്‌ക്രീനിലാണ്. തീർച്ചയായും ഞാനർഹിക്കുന്ന തുക തന്നെയാണ് തനിക്ക് ലഭിക്കുന്നതെന്ന നിലപാടിലാണ് നടി.
ഡാൻസ് ഇന്ത്യ ഡാൻസിനു മുമ്പും കരീനയ്ക്ക് ടിവി പരിപാടികളിലേക്ക് ക്ഷണം ലഭിച്ചിരുന്നു. '12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യണം.......തൈമൂർ ജനിച്ചതിനു ശേഷം ഞാൻ എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ എന്നതിലുപരി ഒരു അമ്മയുമായതിനാൽ എനിക്ക് അവനോടൊപ്പം വീട്ടിൽ സമയം ചെലവഴിക്കേണ്ടതായിട്ടുണ്ട്. തൈമുർ അത്താഴം കഴിക്കും മുമ്പ് എനിക്ക് വീടെത്തണം. ആ സമയം എനിക്കും അവനും മാത്രമുള്ളതാണ്. അതു മാത്രമായിരുന്നു ഈ ഷോയുടെ ഷൂട്ടിനു പോകുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യം. എന്നാലും പരമാവധി സമയം കണ്ടെത്താറുണ്ട്.'-കരീന പറയുന്നു.
ഒരുപിടി ചിത്രങ്ങളിലും കരീനയുടേതായി പുറത്തിറങ്ങാനുണ്ട്. അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന ഗുഡ് ന്യൂസ്, ഇർഫാൻ ഖാന്റെ അംഗ്രേസി മീഡിയം, കരൺ ജോഹറിന്റ തക്ത് എന്നിവയിലാണ് കരീന എത്തുക...



