ബോളിവുഡ് സുന്ദരി കരീനാ കപൂറും ഭര്‍ത്താവ് സെയ്ഫ് അലിഖാനും എപ്പോളും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ഇവരെ പോലെ തന്നെ ക്യാമറക്കണ്ണുകള്‍ തേടുന്ന ഒരു താരം കൂടിയുണ്ട്. കൊച്ച് തൈമൂര്‍. കരീനയ്‌ക്കൊപ്പമുള്ള കുഞ്ഞ് തൈമൂറിന്റെ ചിത്രങ്ങളാണ് എപ്പോഴും വാര്‍ത്തയിയരുന്നത്. കേരളത്തില്‍ തൈമൂറിന്റെ പാവ വില്‍പനയ്‌ക്കെത്തിയതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തൈമൂറിന് കൂട്ടായി ഒരു കുഞ്ഞഥിതി കൂടി എത്തുന്നു എന്ന വാര്‍ത്തയാണ് ബോളിവുഡിലെ തരംഗം. കരീന ഗര്‍ഭിണിയാണെന്ന തരത്തിലുള്ളവാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലാം ആരാധകരെ വാരിക്കൂട്ടിയ കുഞ്ഞ് താരമാണ് കരീനാ സെയ്ഫ് അലീഖാന്‍ ദമ്പതികളുടെ പുത്രന്‍ തൈമൂര്‍. ഇപ്പോള്‍ താമൂറിനവ് കൂട്ടായി വീട്ടിലേക്ക് ഒരു കുഞ്ഞഥിതി കൂടി എത്തുന്നെന്ന വാര്‍ത്തയാണ് ചൂട്പിടിച്ചിരിക്കുന്നത്. കരീന കപൂര്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തയാണ് ബോളിവുഡിലെ പുതിയ ചര്‍ച്ച.
മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ' ഗുഡ് ന്യൂസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അല്‍പം വീര്‍ത്ത വയറുമായി നടക്കുന്ന കരീനയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് താരം ഗര്‍ഭിണിയാണെന്ന നിലയില്‍ ചിത്രങ്ങള്‍ വൈറലായത്. ചിത്രത്തിന്റെ ആദ്യകുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചത് അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ്.
അവിടുത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പുറത്തായിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങളില്‍ വയര്‍ ഒട്ടും തോന്നിക്കുന്നുമില്ല. പക്ഷേ, മുംബൈയില്‍ നിന്നുള്ള ചിത്രങ്ങള്‍ കണ്ടാല്‍ താരം ഗര്‍ഭിണിയല്ലെന്നു പറയുകയുമില്ല. ഇതാണ് സംശയത്തിനും ആശയക്കുഴപ്പത്തിനും കാരണമായത്.
കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് കരീനയുടെ ജോഡി. വാടകഗര്‍ഭധാരണമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുട്ടിയുണ്ടാകാന്‍ വേണ്ടി കാത്തിരിക്കുന്ന ദമ്പതികളുടെ കഥ. ഈ കഥയ്ക്ക് അനുയോജ്യമായ വേഷം ധരിക്കുകയും വയര്‍ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തതാണ് പെട്ടെന്ന് ബോളിവുഡില്‍ ഗര്‍ഭവാര്‍ത്ത പ്രചരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പ്രതികരിക്കാതെ ചിത്രീകരണ തിരക്കുകളിലാണ് കരീന.