Latest News

അതെ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

Malayalilife
അതെ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം. ജയറാമിന്‌റെ മകനായി തന്നെ ചിത്രത്തില്‍ അഭിനയിച്ച കാളി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ലാലു അലക്സ്, ലക്ഷ്മി ഗോപാലസ്വാമി, ഭാനുപ്രിയ, കാളിദാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ. 

ഇതിൽ കാളിദാസിന്റെ 'അമ്മ അയി അഭിനയിച്ചത് നടി ലക്ഷ്മി ഗോപാല സ്വാമി ആയിരുന്നു. ആശാ ലക്ഷ്മി എന്ന കഥാപാത്രമായി നടി എത്തിയ ചിത്രത്തില്‍ അച്ചു എന്ന കഥാപാത്രമായാണ് കാളിദാസ് എത്തിയത്. ഇളയരാജ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയിരുന്നു. പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. കാളിദാസിനൊപ്പമുളള പുതിയ ഫോട്ടോ ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ഞങ്ങളുടെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ അതെ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്‌റെ ശോഭയുളള കരിയറിനായുളള പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു. ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ, സുകു നായർ എന്നിവർ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സി.വി. ബാലകൃഷ്ണൻ ആണ്. തിരക്കഥ സത്യൻ അന്തിക്കാട് രചിച്ചിരിക്കുന്നു.

kalidas lekshmi gopala swamy malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES