ജയിലര്‍ സിനിമയുടെ വന്‍വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചിത്രത്തിലെ നായകന്‍ രജനികാന്തിന് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്സ് ബി.എം.ഡബ്ല്യു എസ്.യു.വി സമ്മാനമായി നല്‍കി. ബി.എം.ഡബ്ല്യു എക്‌സ് 7, ബി.എം.ഡബ്ല്യു ഐ7 എന്നീ കാറുകളില്‍ നിന്ന് എക്‌സ്7 ആണ് രജനികാന്ത് തിരഞ്ഞെടുത്തത്. നിര്‍മ്മാതാവ് കലാനിധി മാരന്‍ കാറിന്റെ താക്കോല്‍ രജനികാന്തിന് കൈമാറി. ഇതിന്റെ വീഡിയോ സണ്‍ പിക്‌ചേഴ്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. .
അഞ്ഞൂറ് കോടി ക്ലബും കടന്ന് മുന്നേറുന്ന ജയിലറിന്റെ നിര്‍മാതാവ് കലാനിധിമാരന്‍ തന്നെയാണ് വാഹനത്തിന്റെ താക്കോല്‍ രജനിക്ക് കൈമാറിയത്. എക്‌സ്‌ഡ്രൈവ് 40 ഡി എം സ്‌പോര്‍ട്‌സ്, എക്‌സ്ഡ്രൈവ് 40 ഐ എം സ്‌പോര്‍ട് എന്നീ മോഡലുകളിലാണ് എക്‌സ് 7 വില്‍പനയ്ക്ക് എത്തുന്നത്. പെട്രോള്‍ മോഡലിന്റെ എക്‌സ്‌ഷോറൂം വില 1.23 കോടി രൂപയും ഡീസല്‍ മോഡലിന്റേത് 1.26 കോടി രൂപയുമാണ്. ഇതിലേതാണ് സമ്മാനമായി നല്‍കിയത് എന്ന് വ്യക്തമല്ല.
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ജയിലര്‍ ബോക്സോഫീസില്‍ ഉജ്ജ്വല കളക്ഷന്‍ നേടിക്കൊണ്ടിരിക്കുകയാണ്.ആഗസ്?റ്റ് പത്തിന് റിലീസ് ചെയ്ത ചിത്രം 22 ദിവസത്തിനുളളില്‍ ഇന്ത്യയില്‍ തന്നെ ഇതുവരെ നേടിയത് 328 കോടിയിലധികമാണ്.' .ആഗോള തലത്തില്‍ ചിത്രം 525 കോടിയാണ് നേടിയത്.ചിത്രത്തിന്റെ വന്‍വിജയത്തെതുടര്‍ന്ന് മാരന്‍ രജനികാന്തിന് പ്രതിഫലത്തിന് പുറമേ ഒരു തുക കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ എത്ര രൂപയാണ് കൊടുത്തതെന്ന് വ്യക്തമല്ലായിരുന്നു. 100 കോടിയുടെ ചെക്കാണ് മാരന്‍ നല്‍കിയത്. വെളിപ്പെടുത്തിയിരിക്കുന്നത്.നിലവില്‍ ജയിലറിനായി രജനിക്ക് ലഭിച്ചത് 210 കോടി രൂപയാണ്.ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനെന്ന് പേരും രജനികാന്തിന് സ്വന്തം.