പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് അവസരങ്ങള്‍ നേടി തന്നതും രക്ഷിച്ചതും മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. നടന്‍ എന്നതിനപ്പുറം മമ്മൂട്ടി എന്ന വ്യക്തി.സഹപ്രവര്‍ത്തകര്‍ക്കും സിനിമയില്‍ സജീവമല്ലാത്ത മിമിക്രി താരങ്ങള്‍ക്കും കൊടുക്കുന്ന പ്രോത്സാഹനങ്ങള്‍ മുന്‍പ് പല തവണയും വാര്‍ത്തയായിട്ടുള്ളതാണ്. അത്തരത്തില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന കാലത്ത് മമ്മൂട്ടി നല്‍കിയ പരിഗണനയും കുറിച്ചും പ്രോത്സാഹനത്തില്‍ കുറിച്ചും വാചാലനായിരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍.
കൈരളി ടിവിയുടെ സ്റ്റാര്‍ റാഗിംഗ് എന്ന പരിപാടിക്ക് ഇടയിലാണ് ഷാജോണ്‍ മമ്മൂട്ടി എന്ന വ്യക്തി തന്റെ ജീവിതത്തില്‍ നടത്തിയ സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ചെറിയ വേഷങ്ങള്‍ ചെയ്ത മലയാള സിനിമയില്‍ നിലനിന്നിരുന്ന കാലത്താണ് മമ്മൂട്ടിയെ താന്‍ പരിചയപ്പെടുന്നത്. ആദ്യമായി കണ്ടപ്പോള്‍ തന്നെ ''നീ സിനിമയില്‍ വരുമ്പോള്‍ വിഗ് വെക്കുന്നു അതാണ് നിന്നെ ഒന്നും കണ്ടാല്‍ മനസിലാകാത്തത് ' എന്ന് മമ്മൂട്ടി സ്വതസിദ്ധ ശൈലിയില്‍ തന്നോട് പറഞ്ഞതെന്നും. പിന്നീട് അവിടുന്ന് തുടങ്ങിയ മമ്മൂട്ടിയുമായുള്ള സൗഹൃദം തനിക്ക് മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നതിന് കാരണമായെന്ന് അദ്ദേഹം വെളിപ്പെടുത്തി.
തനിക്ക് വേണ്ടി പിന്നീട് മമ്മൂട്ടി നിരവധി സിനിമാപ്രവര്‍ത്തക്കടുത്തു ചാന്‍സ് ചോദിച്ചിട്ടുണ്ട് എന്നും. സിനിമാ മേഖലയിലെ പല പ്രമുഖര്‍ക്കും തന്നെ പരിചയപ്പെടുത്തിക്കൊടുതിട്ടുണ്ടെന്നും ഷാജോണ്‍ പറയുന്നു. 'പട്ടണത്തില്‍ ഭൂതം' 'അണ്ണന്‍ തമ്പി' തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ സാധിച്ച ഷാജോണ് പിന്നീട് മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രമായി അഭിനയിക്കാന്‍ അവസരം കിട്ടിയത് താപ്പാന എന്ന ചിത്രത്തിലായിരുന്നു. ആ ചിത്രത്തിലെ സെറ്റില്‍ വച്ച് മമ്മൂട്ടി തന്നോട് പെരുമാറിയ ഒരു സംഭവം വളരെ പ്രാധാന്യത്തോടെ ഷാജോണ്‍ പറഞ്ഞു. മമ്മൂട്ടിയുടെ കൂട്ടുകാരനായ ഒരു കഥാപാത്രത്തെയായിരുന്നു താപ്പാനയില്‍ ഷാജോണ്‍ അഭിനയിക്കേണ്ടിരുന്നത്.
വിഗ് വെച്ച് അഭിനയിക്കാന്‍ ആയിരുന്നു ഷാജോണിന് താല്പര്യം. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ അതിനനുവദിച്ചില്ല.വളരെ വിഷമത്തോടെ വിഗ് അഴിച്ചുമാറ്റി ഷൂട്ടിങ് സെറ്റില്‍ ചെന്നപ്പോള്‍ മമ്മൂട്ടി ഇത് ശ്രദ്ധിക്കുകയും. ഷൂട്ടിംഗ് നിര്‍ത്തി വെപ്പിച്ച് മമ്മൂട്ടി തന്നെ മേക്കപ്പ്മാന്റെ സഹായത്തോടെ ഷാജോണിനെ വിഗ് വച്ചു കൊടുക്കുകയും ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതുവരെ ഈ ഹെയര്‍ സ്‌റ്റൈല്‍ തുടരാനും നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറയുന്നു.