Latest News

മലയാള സിനിമയിലെ ഏറ്റവും ആവേശകരമായ യുവനടന്മാരിൽ ഒരാൾ എന്ന് കുറിച്ച് പൃഥ്വിരാജ്; അർജ്ജുൻ അശോകന്റെ ചിത്രം പങ്കുവച്ച കുറിപ്പ് വൈറൽ

Malayalilife
മലയാള സിനിമയിലെ ഏറ്റവും ആവേശകരമായ യുവനടന്മാരിൽ ഒരാൾ എന്ന് കുറിച്ച് പൃഥ്വിരാജ്; അർജ്ജുൻ അശോകന്റെ ചിത്രം പങ്കുവച്ച കുറിപ്പ് വൈറൽ

ചിത്രീകരണത്തിന് മുൻപ് തന്നെ വളരെയധികം വിവാദങ്ങളിൽ ഏർപ്പെട്ട സിനിമയാണ് കടുവ. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. 2012 ൽ റിലീസായ സിംഹാസനത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് കടുവ. ചിത്രത്തിൽ കടുവാക്കുന്നേൽ കുരുവച്ചൻ ആയിട്ടാണ് പ്രിത്വിരാജ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിനെ കുറിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ് കിട്ടിയിരിക്കുകയാണ്. 

ചിത്രത്തിൽ അർജുൻ അശോകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടൻ കടുവ ടീമിനൊപ്പം ചേർന്ന വിവരം പ്രിത്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. താൻ ലൊക്കേഷനിൽ എത്തിയ ചിത്രം അർജുൻ അശോകനും ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍,രാഹുല്‍ മാധവന്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിവേക് ഒബ്രോയ്‌ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്  എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നായിക സംയുക്ത മേനോനാണ്. 

"കടുവ ടീമിലേക്ക് സ്വാഗതം അർജുൻ അശോകൻ. മലയാള സിനിമയിലെ ഏറ്റവും ആവേശകരമായ യുവനടന്മാരിൽ ഒരാൾ", എന്നാണ് പ്രിത്വി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. കാട്ടിനുള്ളിൽ നടക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കടുവ എന്ന് ഷാജി കൈലാസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഓർക്കുട്ട് ഒരു ഓർമകൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അർജുൻ അശോകൻ മലയാള സിനിമയിലേക്ക് എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്.

kaduva prithviraj sukumaran malayalam movie cinema new post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES