മമ്മൂട്ടിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരു താരങ്ങളും ഒന്നിച്ച് വേഷമിടുന്നത്. മമ്മൂട്ടിയുടെ കൂടെ പൃഥ്വിരാജിനെ കൊണ്ടുവരാനായിരുന്നു നിര്‍മാതാക്കള്‍ ആദ്യം ശ്രമിച്ചത്.
പകരക്കാരനായി ജോജുവിനെ പിന്നീട് സമീപിച്ചു. ജോജു ജോര്‍ജ് സമ്മതം നല്‍കിയതോടെ ചിത്രീകരണം മെയ് 15ന് ആരംഭിക്കാനും തീരുമാനമായി.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിന്‍ കെ. ജോസ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.
പട്ടാളം, ജവാന്‍ ഒഫ് വെള്ളിമല, ഡബിള്‍സ് , ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അണ്ണന്‍ തമ്പി, ബെസ്റ്റ് ആക്ടര്‍, വജ്രം, ജവാന്‍ ഒഫ് വെള്ളിമല തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ജോജു ജോര്‍ജ് ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജയില്‍ മമ്മൂട്ടിയോടൊപ്പം അയ്യപ്പന്‍ എന്ന മുഴുനീള കഥാപാത്രമായി ജോജു എത്തിയിരുന്നു. കമല്‍ഹാസന്‍ - മണിരത്‌നം ചിത്രം തഗ് ലൈഫില്‍ ജോജു ജോര്‍ജ് അഭിനയിക്കുന്നുണ്ട്.
ജോജു ജോര്‍ജ് സംവിധായകന്റെ കുപ്പായം അണിയുന്ന പണി ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ നായകനും ജോജു തന്നെയാണ്. അതേസമയം ജിതിന്‍ കെ. ജോസിന്റെ ചിത്രത്തിനുശേഷം മഹേഷ് നാരായണന്റെ ചിത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. സുരേഷ് ഗോപി,? കുഞ്ചാക്കോ ബോബന്‍,? ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണില്‍ കൊച്ചിയില്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. യു. കെയിലും യു എസിലും ഡല്‍ഹിയിലും ചിത്രീകരണമുണ്ട്.
അതേസമയം ടര്‍ബോ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. മേയ് 23ന് ടര്‍ബോ റിലീസ് ചെയ്യും. പോക്കിരി രാജാ, ധുരരാജാ എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മ്മാണം.