ടൊവിനോ തോമസ് നായകനാകുന്ന 'എ ആര്‍ എം' എന്ന ബിഗ് ബഡ്ജറ്റ് ത്രീ ഡി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ കാര്യം ടോവിനോ സോഷ്യല്‍മഡീയ വഴി പങ്ക് വച്ചിരുന്നു.സംവിധായകന്‍ ജിതിന്‍ ലാല്‍ ഒരുക്കുന്ന ചിത്രത്തില്‍ ടോവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മൂന്നു കാലഘട്ടങ്ങളിലായി മുന്നേറുന്ന കഥയില്‍ വി എഫ് എക്‌സിനു വളരെയധികം പ്രാധാന്യമുണ്ട്.
അറുപതു കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പൂര്‍ണമായും 3 ഡി യിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ ഇതേ പറ്റി സംവിധായകന്‍ ജിതിന്‍ ലാല്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.
കുറിപ്പ് ഇങ്ങനെ. 'എ ആര്‍ എം ന്റെ ഷൂട്ട് ഇന്നലെ അവസാനിച്ചപ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എന്റെ കഷ്ടപാടുകള്‍ എന്റെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു. എന്റെ ചിന്തകളില്‍ എ ആര്‍ എം ഉണ്ടായിരുന്ന സമയം മുതല്‍ പിന്തുണ നല്‍കിയ അവനോട്(ടോവിനോ )എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ആദ്യ ദിനം മുതല്‍ അവന്റെ കഠിനധ്വാനവും അര്‍പ്പണബോധവും പ്രശംസനീയമാണ്. മൂന്നു കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളായിയുള്ള ടോവിനോയുടെ പകര്‍ന്നാട്ടം കാണാന്‍ കഴിഞ്ഞതില്‍ ഏറെ ഭാഗ്യവാനാണ് ഞാന്‍. അതിന്റ ഫലം എ ആര്‍ എം സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്കും ലഭിക്കുമെന്ന് ഉറപ്പാണ്. സുജിത്തേട്ടന്‍, ഷമീറേട്ടന്‍, ജോമോന്‍ ചേട്ടന്‍, എന്റെ ഈ യാത്രയില്‍ നെടുംതൂണുകളായി നിന്ന, ഞാന്‍ വിചാരിച്ച പോലെ എന്നെ സിനിമ ഒരുക്കാന്‍ സഹായിച്ച ഇവര്‍ക്ക് ഒരുപാട് നന്ദി ഒപ്പം എന്റെ ടീമിനും.'
മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യ അപ്‌ഡേറ്റുകള്‍ മുതല്‍ പാന്‍ ഇന്ത്യാ ലെവലില്‍ വന്‍ ശ്രദ്ധയാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്.കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, അജു വര്‍ഗ്ഗീസ്, ശിവജിത്ത് പത്മനാഭന്‍, റോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദിപു നൈനാന്‍ തോമസാണ്.
കോ പ്രൊഡ്യൂസര്‍ - ജിജോ കവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഡോക്ടര്‍ വിനീത് എം ബി; ഛായാഗ്രഹണം - ജോമോന്‍ ടി ജോണ്‍; പ്രൊജക്റ്റ് ഡിസൈനര്‍ - ബാദുഷ ഐന്‍ എം; പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗോകുല്‍ ദാസ്; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രിന്‍സ് റാഫെല്‍; കോസ്റ്റും ഡിസൈനര്‍ - പ്രവീണ്‍ വര്‍മ്മ; മേക്കപ്പ് - റോണെക്‌സ് സേവിയര്‍; എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്; സ്റ്റീരിയോസ്‌കോപിക് 3D കണ്‍വര്‍ഷന്‍ - റെയ്‌സ് 3D; കളറിസ്റ്റ് - ഗ്ലെന്‍ കാസ്റ്റിന്‍ഹോ; സ്റ്റണ്ട്‌സ് - വിക്രം മോര്‍, ഫിനിക്‌സ് പ്രഭു; പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് - വൈശാഖ് സി വടക്കേവീട്; മാര്‍ക്കറ്റിങ് ഡിസൈന്‍ - പപ്പറ്റ് മീഡിയ; വാര്‍ത്താ പ്രചരണം - ജിനു അനില്‍കുമാര്‍, പി.ശിവപ്രസാദ്; സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം; ഡിസൈന്‍: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.