Latest News

ജിത്തു ജോസഫ് ചിത്രം റാമിന്റെ പ്ലോട്ട് ട്വിറ്ററില്‍ പ്രചരിക്കുന്നു;  മോഹന്‍ലാല്‍ ചിത്രത്തിന്റെ ഇതിവൃത്തം ഇന്റര്‍നെറ്റില്‍ എത്തിയതോടെ പത്താന്‍ സിനിമയുമായി സാമ്യം ഉണ്ടെന്ന കണ്ടെത്തലുമായി സോഷ്യല്‍മീഡിയയും

Malayalilife
 ജിത്തു ജോസഫ് ചിത്രം റാമിന്റെ പ്ലോട്ട് ട്വിറ്ററില്‍ പ്രചരിക്കുന്നു;  മോഹന്‍ലാല്‍ ചിത്രത്തിന്റെ ഇതിവൃത്തം ഇന്റര്‍നെറ്റില്‍ എത്തിയതോടെ പത്താന്‍ സിനിമയുമായി സാമ്യം ഉണ്ടെന്ന കണ്ടെത്തലുമായി സോഷ്യല്‍മീഡിയയും

ലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍, ദൃശ്യം സംവിധായകന്‍ ജീത്തു ജോസഫുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. ഒരു സ്‌പൈ ത്രില്ലര്‍ എന്ന് പറയപ്പെടുന്ന ചിത്രം ഇപ്പോള്‍ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ റാം മോഹന്‍ ഐപിഎസ് എന്ന റോ ഫീല്‍ഡ് ഓഫീസറായി മോഹന്‍ലാല്‍ അഭിനയിക്കുന്നു. എന്നാലിപ്പോള്‍ റാമിന്റെ പ്ലോട്ട് ചോര്‍ന്നതായാണ് പ്രചരിക്കുന്നത്.

ട്വിറ്ററിലൂടെ ചിത്രത്തിന്റെ ചോര്‍ന്ന പ്ലോട്ട് പ്രചരിക്കുന്നുണ്ട്. റാമിന്റെ കഥാപശ്ചാത്തലം വായിച്ച പ്രേക്ഷകര്‍ ചിത്രത്തിന് പഠാന്‍ ചിത്രവുമായി സാമ്യമുണ്ടെന്നാണ് പറയുന്നത്.റോയുടെ മുന്‍ ഏജന്റിന്റെ കഥയാണ് റാം പറയുന്നത്. രാജ്യത്തെ മുഴുവനായി നശിപ്പിക്കാനുളള ആണവായുധം കൈവശമുളള ഒരു തീവ്രവാദ  ഗ്രൂപ്പിനെ നേരിടാന്‍ റോയുടെ മുന്‍ ഏജന്റായ റാമിന്റെ സഹായം തേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

മുന്‍ റോ ഏജന്റായിരുന്ന റാം മോഹനെ പെട്ടെന്ന് കാണാതാകുന്നു. രാജ്യത്തെ മുഴുവന്‍ നശിപ്പിക്കാനുള്ള ആണവായുധം കൈവശമുള്ള ബെയ്ല്‍ എന്ന തീവ്രവാദ ഗ്രൂപ്പിനെ നേരിടാന്‍ സൈന്യം റാം മോഹന്റെ സഹായം തേടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ടായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന് പഠാന്റെ കഥയുമായി സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. പഠാന്‍ 2.0 എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളിലധികവും.

ചിത്രത്തില്‍ തൃഷ നായികയായി എത്തുന്നു. കൂടാതെ,  ആദില്‍ ഹുസൈന്‍, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അനൂപ് മേനോന്‍, സിദ്ധിഖ് തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

jeethu josephs ram plot leaked

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES